Kasaragod Accident: ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അപകടം; പെൺകുട്ടി മരിച്ചു;അമ്മയ്ക്കും സഹോദരനും പരിക്ക്
Nursing Student Dies in Car Accident: ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മൂന്ന് പേരെയും പുറത്തെടുത്ത് കാസര്‍കോട് ചെർക്കള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹിമയുടെ ജീവന്‍ രക്ഷിക്കാനായില്ല.
കാസർഗോഡ്: കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാർ മറിഞ്ഞ് അപകടം. അപകടത്തിൽ പെൺകുട്ടി മരിച്ചു. കുറ്റിക്കോൽ ബേത്തൂർപാറയിലാണ് സംഭവം. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമയാണ് (20) മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് കിടപ്പുമുറിയില്‍ മഹിമയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടൻ തന്നെ അമ്മ വനജയും സഹോദരന്‍ മഹേഷും ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാർ പടിമരുതിൽ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മൂന്ന് പേരെയും പുറത്തെടുത്ത് കാസര്‍കോട് ചെർക്കള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹിമയുടെ ജീവന്‍ രക്ഷിക്കാനായില്ല. കാസര്‍കോട്ടെ നുള്ളിപ്പാടിയിൽ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു മഹിമ.
Also Read:ഇന്നും ഇടിമിന്നലോടുകൂടിയ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കള്ളക്കടൽ പ്രതിഭാസം
അതേസമയം തൂങ്ങിയതാണോ അപകടമാണോ മഹിമയുടെ മരണകാരണം എന്ന് വ്യക്തമല്ല. മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റ വനജയും മഹേഷും ആശുപത്രിയിൽ ചികിത്സയിലാണ്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)