Thiruvanthapuram School Pepper Spray: ക്ലാസില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചു; തിരുവനന്തപുരത്ത് അധ്യാപികയും വിദ്യാര്‍ഥികളും ആശുപത്രിയില്‍
Thiruvananthapuram School Students and Teacher Hospitalized: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ഉടന്‍ തന്നെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അവിടെ നിന്നും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റേണ്ടി വന്നു.
തിരുവനന്തപുരം: തിരുവനന്തപുരം പുന്നമൂട് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും പെപ്പര്‍ സ്‌പ്രേ അടിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം. ഏഴ് വിദ്യാര്‍ഥികളെയും ഒരു അധ്യാപികയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലസ് വണ്‍
വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥിയാണ് പെപ്പര്‍ സ്‌പ്രേ ക്ലാസിലേക്ക് കൊണ്ടുവന്ന് അടിച്ചതെന്നാണ് വിവരം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ഉടന്‍ തന്നെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അവിടെ നിന്നും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റേണ്ടി വന്നു.
കുട്ടികള്‍ക്ക് സാരമായ ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രി സൂപ്രണ്ട് ആര്‍ കൃഷ്ണ വേണി മാധ്യമങ്ങളോട് പറഞ്ഞത്. ആറ് വിദ്യാര്‍ഥികളെയായിരുന്നു ആശുപത്രിയിലെത്തിച്ചത്. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമായിരുന്നുവെന്നും അവര്‍ പറയുന്നു.




പ്ലസ് വണ്‍ സയന്‍സ് ബാച്ചിലെ വിദ്യാര്‍ഥികളാണ് എല്ലാവരും. റെഡ് കോപ്പ് എന്ന പെപ്പര്‍ സ്‌പ്രേയാണ് വിദ്യാര്‍ഥി ഉപയോഗിച്ചതെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ പറഞ്ഞു. സാരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ എല്ലാവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.