Gangs Clash: കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘത്തിന്റെ കയ്യാങ്കളി; 8 പേർ അറസ്റ്റിൽ
നാട്ടിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റാണ് ഇരു സംഘങ്ങളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.. അവിടെയെത്തി...
പ്രതീകാത്മക ചിത്രം
Image Credit source: Social Media
കാസർഗോഡ്: ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘത്തിന്റെ കയ്യാങ്കളി. അത്യാഹിത വിഭാഗം ഒ പി കൗണ്ടർ എന്നിവിടങ്ങളിൽ വച്ചായിരുന്നു ഏറ്റുമുട്ടൽ. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചെമ്മനാട് കീഴൂർ എന്നിവിടങ്ങളിലുള്ള ഗുണ്ടാസംഘങ്ങളാണ് ഏറ്റുമുട്ടിയത്. നാട്ടിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റാണ് ഇരു സംഘങ്ങളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.. അവിടെയെത്തി പിന്നീട് അത്യാഹിത വിഭാഗം, ഒപി എന്നിവിടങ്ങളിൽ വെച്ചാണ് ഏറ്റുമുട്ടിയത്.
സംഘർഷത്തിൽ സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. മൂന്നു മണിക്കൂറോളം ആശുപത്രിയിൽ പ്രവർത്തനം തടസ്സപ്പെട്ടു. ആശുപത്രിയിൽ ഇത്തരത്തിൽ സംഘർഷങ്ങൾ ഉണ്ടാകുന്നത് ആ ജീവനക്കാർക്ക് ആശങ്ക ഉണ്ടാക്കുകയാണ്. ആക്രമവുമായി ബന്ധപ്പെട്ട് എട്ടു പേരെ കാസർഗോഡ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.