Global Ayyappa Sangamam: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പന്തളം കൊട്ടാരത്തിൽ നിന്ന് ആരുമെത്തില്ല

Pandalam Palace Reps to Skip Agola Ayyappa sangamam: ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് സർക്കാർ എടുത്ത കേസുകൾ പിൻവലിക്കാത്തതിലും, സുപ്രീം കോടതിയിൽ നിലപാട് തിരുത്താത്തതിലും കൊട്ടാരം പ്രതിഷേധം അറിയിച്ചു.

Global Ayyappa Sangamam: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പന്തളം കൊട്ടാരത്തിൽ നിന്ന് ആരുമെത്തില്ല

Global Ayyappa Sangamam (1)

Published: 

20 Sep 2025 | 09:38 AM

പത്തനംതിട്ട: ആ​ഗോള അയ്യപ്പസം​ഗമം നടക്കുമ്പോൾ പന്തളം കൊട്ടാരം പ്രതിനിധികൾ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ല. കൊട്ടാരത്തിൽ രണ്ട് കുടുംബാംഗങ്ങൾ മരിച്ചതിനെത്തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

 

വിഷയങ്ങളോടുള്ള പ്രതിഷേധം

 

ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് സർക്കാർ എടുത്ത കേസുകൾ പിൻവലിക്കാത്തതിലും, സുപ്രീം കോടതിയിൽ നിലപാട് തിരുത്താത്തതിലും കൊട്ടാരം പ്രതിഷേധം അറിയിച്ചു. വിശ്വാസത്തെ സംരക്ഷിച്ചുകൊണ്ട് വേണം സർക്കാരും ദേവസ്വം ബോർഡും മുന്നോട്ട് പോകേണ്ടതെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.

 

Also Read: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വിചിത്ര ഉത്തരവുമായി മലബാർ ദേവസ്വം ബോർഡ്

 

അശുദ്ധിക്ക് കാരണം

 

സെപ്റ്റംബർ 11-ന് രാജകുടുംബാംഗമായ ലക്ഷ്മി തമ്പുരാട്ടിയും, അടുത്തിടെ കൊട്ടാരം നിർവാഹകസംഘം സെക്രട്ടറിയുടെ സഹോദരി പുത്രിയായ മാളവികയും അന്തരിച്ചിരുന്നു. ഇവരുടെ വിയോഗത്തെത്തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നതുകൊണ്ടാണ് പ്രതിനിധികൾ സംഗമത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.

 

മലബാർ ദേവസ്വം ഉത്തരവിന് സ്റ്റേ

 

ആഗോള അയ്യപ്പ സംഗമത്തിൽ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവിന് ഹൈക്കോടതി സ്റ്റേ. യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്നാണ് ദേവസ്വം ബോർഡ് ഉത്തരവിട്ടതിനാണ് ഈ തിരിച്ചടി നേരിട്ടത്. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്ക് ആഗോള അയ്യപ്പ സംഗമത്തിൽ യാത്ര ചെലവെന്നോണം ക്ഷേത്രം ഫണ്ട് ഉപയോഗിക്കാം എന്നായിരുന്നു നിർദേശം. അതാത് ക്ഷേത്രങ്ങൾ ഫണ്ട് നൽകണമെന്ന ഉത്തരവിനാണ് സ്റ്റേ ലഭിച്ചിരിക്കുന്നത്.

Follow Us
Related Stories
Kerala Lottery Result: ഭാഗ്യതാര കടാക്ഷിച്ചത് ആരെ? ലോട്ടറി ഫലം പുറത്ത്, ഇന്നത്തെ ഭാഗ്യനമ്പറുകൾ ഇതാ…
Monsoon Bumper 2026: ഈ നമ്പര്‍ ടിക്കറ്റെടുത്താല്‍ മണ്‍സൂണ്‍ ബമ്പറടിക്കും; മുന്‍വര്‍ഷങ്ങളിലെ ഭാഗ്യനമ്പറുകളിതാ
മലപ്പുറത്ത് വീണ്ടും ഷിഗെല്ല മരണം: ഏഴ് വയസുള്ള രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു
CM VD Satheesan: പുരുഷന്മാർക്ക് ബസ് യാത്ര സൗജന്യമായാൽ ആ പൈസ വീട്ടിലെത്തില്ല; മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി
Sabarimala women’s entry: ശബരിമലയിൽ മാസ പൂജയ്ക്ക് മാത്രം സ്ത്രീ പ്രവേശനം; ഒത്തുതീർപ്പ് പാളിയത് ഇങ്ങനെ
ബംഗാൾ കാണാൻ പോയ മലയാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു; പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ 7 പേർ അ‌റസ്റ്റിൽ
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം