Gold Theft: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നു; 8 പവന്‍ നഷ്ടപ്പെട്ടു

Ernakulam Aluva Daylight House Break-In 8 Sovereigns of Gold Stolen: വീടിന്റെ പുറകുവശത്തെ ഫൈബര്‍ വാതില്‍ തുറന്ന നിലയില്‍ കണ്ടെത്തിയതോടെ അലമാര പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മോഷണം നടന്നകാര്യം വ്യക്തമായത്. ഫ്രിഡ്ജിന്റെ മുകളിലുണ്ടായിരുന്ന താക്കോല്‍ എടുത്ത് അലമാര തുറന്നായിരുന്നു ആഭരണങ്ങള്‍ എടുത്തത്.

Gold Theft: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നു; 8 പവന്‍ നഷ്ടപ്പെട്ടു

പ്രതീകാത്മക ചിത്രം

Published: 

30 Mar 2026 | 06:09 AM

ആലുവ: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. എറണാകുളം ആലുവയിലാണ് സംഭവം. വീട്ടുകാര്‍ പുറത്തുപോയ തക്കത്തിനിടെ വാതില്‍ കുത്തിത്തുറന് എട്ട് പവന്റെ സ്വര്‍ണാഭരണം കവരുകയായിരുന്നു. ആലുവ ചാലക്കല്‍ മോസ്‌കോ താഴത്തങ്ങാടി വീട്ടില്‍ നിഷാദ് ജലീലിന്റെ വാടക വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ പുറത്തുപോയ രണ്ട് മണിക്കൂറിനിടെയായിരുന്നു കവര്‍ച്ച നടന്നതെന്നാണ് വിവരം.

പകല്‍ 11.45നും 1.50 നും ഇടയ്ക്കായിരുന്നു കവര്‍ച്ച. കീഴ്മാട് സൊസൈറ്റിപ്പടയില്‍ താമസിക്കുന്ന ബന്ധുവിന്റെ വീടുമാറ്റത്തിന് പോയതായിരുന്നു നിഷാദും ഭാര്യയും രണ്ട് മക്കളും. 11.45 ഓടെ ഇവര്‍ വീട്ടില്‍ നിന്നിറങ്ങി, തിരികെയെത്തിയത് 1.50നാണ്.

വീടിന്റെ പുറകുവശത്തെ ഫൈബര്‍ വാതില്‍ തുറന്ന നിലയില്‍ കണ്ടെത്തിയതോടെ അലമാര പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മോഷണം നടന്നകാര്യം വ്യക്തമായത്. ഫ്രിഡ്ജിന്റെ മുകളിലുണ്ടായിരുന്ന താക്കോല്‍ എടുത്ത് അലമാര തുറന്നായിരുന്നു ആഭരണങ്ങള്‍ എടുത്തത്. അലമാരയിലെ ലോക്കര്‍ ഇവര്‍ പൂട്ടിയിരുന്നില്ല.

കുടുംബം പുറത്തുപോകുന്ന സമയം കൃത്യമായി അറിയാമായിരുന്ന ആരോ ആണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് വിവരം. ഫ്രിഡ്ജിന്റെ മുകളിലാണ് അലമാരയുടെ താക്കോല്‍ എന്നും മോഷ്ടാക്കള്‍ക്ക് കൃത്യമായി ധാരണയുണ്ടായിരുന്നു. സ്വര്‍ണമാല, വള, കുട്ടികളുടെ കമ്മല്‍ എന്നിവയെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്.

Also Read: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; പോലീസിനെ വലച്ച പ്രതികൾ ഒടുവിൽ പിടിയിൽ

വീടിനോട് ചേര്‍ന്നുള്ള ക്രഷര്‍ കമ്പനിയിലെ ജോലി ചെയ്യുകയാണ് നിഷാദ്. സ്വന്തമായി വീട് നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ തത്കാലം അടുത്ത ബന്ധുവിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നത്. മോഷണവിവരം അറിഞ്ഞതോടെ നിഷാദിന്റെ ഭാര്യ അബോധാവസ്ഥയിലായി. അവരെ ആലുവ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Us
Viral Video: ബിരിയാണിയിൽ ചിക്കൻ പീസില്ല, അടിപൊട്ടി
സെക്കൻ്റിൽ ഒരു ചായ, വൈറൽ വിൽപ്പനക്കാരൻ
നടുറോഡിൽ കരടി, കടിച്ചത് പക്ഷെ
ഒരു പശുവിനായി മന്ത്രി ഉത്തരവിട്ടു, ഒടുവിൽ