Amrit Bharat Express: മലയാളികള്‍ക്ക് ആഘോഷക്കാലം; ഹൈദരാബാദിലേക്ക് പോകാന്‍ അമൃത് ഭാരതുണ്ടല്ലോ

Kerala to Hyderabad Amrit Bharat Express Timings: മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചര്‍ ട്രെയിനുമാണ് കേരളത്തിന് പുതുതായി അനുവദിച്ചിരിക്കുന്നത്. ഗുരുവായൂര്‍-തൃശൂര്‍ റൂട്ടിലാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക.

Amrit Bharat Express: മലയാളികള്‍ക്ക് ആഘോഷക്കാലം; ഹൈദരാബാദിലേക്ക് പോകാന്‍ അമൃത് ഭാരതുണ്ടല്ലോ

അമൃത് ഭാരത് എക്‌സ്പ്രസ്

Updated On: 

17 Jan 2026 | 02:56 PM

ഒട്ടും പ്രതീക്ഷിക്കാതെ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കിട്ടിയ സന്തോഷത്തിലാണ് മലയാളികള്‍. ആദ്യം പ്രഖ്യാപിച്ച 9 അമൃത് ഭാരത് ട്രെയിനുകളില്‍ ഒരെണ്ണം പോലും കേരളത്തിന് ഉണ്ടായിരുന്നില്ല, എന്നാല്‍ റെയില്‍വേ പിന്നീട് തങ്ങളുടെ തീരുമാനം മാറ്റുകയായിരുന്നു. ജനുവരി അവസാനത്തോടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചര്‍ ട്രെയിനുമാണ് കേരളത്തിന് പുതുതായി അനുവദിച്ചിരിക്കുന്നത്. ഗുരുവായൂര്‍-തൃശൂര്‍ റൂട്ടിലാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. കേരളത്തിന്റെ ട്രെയിനുകള്‍ക്ക് പുറമെ തമിഴ്‌നാടിന് അനുവദിച്ച അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതാണ്. നാഗര്‍കോവില്‍-ചര്‍ലപ്പള്ളി, കോയമ്പത്തൂര്‍-ധന്‍ബാദ് അമൃത് ഭാരത് ട്രെയിനുകളാണ് തമിഴ്‌നാടിന് അനുവദിച്ചിരിക്കുന്നത്.

നേരത്തെ പ്രഖ്യാപിച്ച ട്രെയിനുകള്‍

ഗുവാഹത്തി-റോഹ്തക്, ദിബ്രുഗഡ്-ലഖ്നൗ, ജല്‍പായ്ഗുരി നാഗര്‍കോവില്‍, ന്യൂ ജല്‍പായ്ഗുരി-തിരുച്ചിറപ്പള്ളി, അലിപുര്‍ദുവാര്‍ എസ്എംവിടി ബെംഗളൂരു, അലിപുര്‍ദുവാര്‍ മുംബൈ പന്‍വേല്‍, കൊല്‍ക്കത്ത സന്ത്രഗാച്ചി- താംബരം, കൊല്‍ക്കത്ത ഹൗറ-ആനന്ദ് വിഹാര്‍, കൊല്‍ക്കത്ത സീല്‍ഡ-ബനാറസ് എന്നിവിടങ്ങളിലേക്കുള്ള ഒന്‍പത് അമൃത് ഭാരത് എക്സ്പ്രസുകളായിരുന്നു തുടക്കത്തില്‍ ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചിരുന്നത്.

Also Read: Amrit Bharat Express: കേരളത്തിന് 3 അമൃത് ഭാരത് എക്‌സ്പ്രസുകള്‍; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

കേരളത്തില്‍ നിന്ന്…

തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗര്‍കോവില്‍-മംഗളൂരു ട്രെയിനുകളാണ് കേരളത്തിന് നിലവില്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും താംബരം, ഹൈദരാബാദ്, മംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്ന മലയാളികള്‍ക്ക് യാത്ര ഇനി കൂടുതല്‍ സൗകര്യപ്രദമാകും. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളും വരുന്നതോടെ തിക്കിലും തിരക്കിലും പെടാതെ അന്യസംസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതാണ്.

രക്തദാനം ചെയ്യാൻ പാടില്ലാത്തവർ ആരെല്ലാം?
ചപ്പാത്തി കല്ലുപോലെ ആകില്ല; ഇതൊന്ന് പരീക്ഷിക്കൂ
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പതിവാക്കേണ്ട ചില കാര്യങ്ങൾ
ഒരു മാസത്തോളം കേടാകില്ല, ഒരടിപൊളി പലഹാരം ഇതാ
ഒറ്റനോട്ടത്തിൽ കണ്ടാൽ പെരുമ്പാമ്പാണെന്നെ പറയൂ, പക്ഷേ ഇനം വേറെയാ! അണലി
വീടിൻ്റെ മുറ്റത്ത് മൂർഖൻ, കുരച്ചോടിച്ച് വളർത്തുനായ
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
രാജ്യത്തെ ആദ്യ അമൃത് ഭാരത് ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി