5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Arif Mohammed Khan: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; അപകടം ഉണ്ടായത് ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്‌പങ്ങൾ അർപ്പിക്കുന്നതിനിടെ

Arif Mohammed Khan: ഉടൻതന്നെ ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തീയണയ്‌ക്കുകയായിരുന്നു. അതിനാൽ വൻ അപകടം ഒഴിവായി. ഗവർണർക്ക് പരിക്കുകളൊന്നും ഉണ്ടായിട്ടില്ല.

Arif Mohammed Khan: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; അപകടം ഉണ്ടായത് ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്‌പങ്ങൾ അർപ്പിക്കുന്നതിനിടെ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (image credits: screengrab)
sarika-kp
Sarika KP | Updated On: 01 Oct 2024 12:09 PM

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. നിളവിളക്കിൽ നിന്ന് തീ ഷാളിലേക്ക് പിടിക്കുകയായിരുന്നു. ഉടൻതന്നെ ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തീയണയ്‌ക്കുകയായിരുന്നു. അതിനാൽ വൻ അപകടം ഒഴിവായി. ഗവർണർക്ക് പരിക്കുകളൊന്നും ഉണ്ടായിട്ടില്ല.

Also read-Pooja Holiday: പൂജവയ്പ്; സംസ്ഥാനത്ത് ഈ ദിവസം സ്‌കൂളുകള്‍ക്ക് അവധി; ഉത്തരവ് ഉടന്‍

ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്കാണ് ​ഗവർണർ എത്തിയത്. ​ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെ സമീപത്ത് കത്തിച്ചുവെച്ച നിലവിളക്കിൽ നിന്ന് ഷാളിലേക്ക് തീ പടർന്നത്. ഉടൻ തന്നെ സംഭവം സമീപത്തുണ്ടായിരുന്നുവരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ ഞൊടിയിടക്കുള്ളിൽ ഗവർണറുടെ കഴുത്തിൽ നിന്ന് ഷാൾ എടുത്തുമാറ്റുകയായിരുന്നു. ഷാളിൽ തീ പിടിച്ച കാര്യം അപ്പോഴാണ് ​ഗവർണറും അറിയുന്നത്. എന്നാൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ തന്നെ തുടർന്നുള്ള ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്‌തു.

Latest News