Govindachamy: ഇവിടെ ഗോവിന്ദച്ചാമി, പിന്നെ ചാർളി, തോമസ്, കൃഷ്ണൻ…. എല്ലാം ഒരാൾ തന്നെ… ബന്ധുവും കുറ്റവാളി
Govindachamy, A Criminal by Many Names: സേലം കോടതിയിൽ വിചാരണ നടക്കുന്നതിനിടെയാണ് ഗോവിന്ദച്ചാമി ജാമ്യത്തിലിറങ്ങി കേരളത്തിൽ എത്തിയത്. അന്ന് ഇയാൾ ട്രെയിനിൽ യാത്രക്കാരിയായ ഒരു പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാൽസംഗം ചെയ്യുകയും പണം കവർന്നു കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കണ്ണൂർ: ആദ്യം സൗമ്യ കേസിൽ പ്രതിയായി കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചു. ഇപ്പോൾ ജയിൽ ചാടി വീണ്ടും ചർച്ചാവിഷയമായി. ചെറിയ പുള്ളി അല്ല ഈ ഗോവിന്ദച്ചാമി എന്ന് ഇതിലൂടെ തന്നെ മനസ്സിലാക്കാം. അതെ ഒട്ടും കുറഞ്ഞ പുള്ളി അല്ല ഗോവിന്ദച്ചാമി. ഓരോ നാട്ടിലും ഓരോ പേര്. ഓരോ വ്യക്തിത്വത്തിൽ ഓരോ തരത്തിലുള്ള കുറ്റകൃത്യങ്ങൾ. പ്രധാനമായും തമിഴ്നാട്ടിലും കേരളത്തിലും ആണ് കുറ്റകൃത്യങ്ങൾ ചെയ്തു കൂട്ടിയിട്ടുള്ളത്.
ഏക ബന്ധുവും പ്രതി
ഏക ബന്ധുവായ സുബ്രഹ്മണ്യനും കുറ്റവാളി. കേരള തമിഴ്നാട് പോലീസ് രേഖകളിൽ കുപ്രസിദ്ധ കുറ്റവാളിയാണ് ഗോവിന്ദച്ചാമി. മുൻ കേസുകളുടെ രജിസ്റ്ററുകളിൽ ഗോവിന്ദച്ചാമി, ചാർലി തോമസ്, കൃഷ്ണൻ, രാജ, രമേശ്, എന്നിങ്ങനെയുള്ള പേരുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സേലം പഴനി ഈറോഡ് കടലൂർ തിരുവള്ളൂർ താംബരം എന്നിങ്ങനെ പല സ്ഥലങ്ങളിലെ കോടതികളിൽ നിന്ന് ഇയാൾക്ക് ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിനെല്ലാം പുറമേ ഈ സ്ഥലങ്ങളിലെല്ലാം കുറ്റകൃത്യങ്ങൾ നടത്തി പോലീസ് പിടിയിലായി ശിക്ഷയും ലഭിച്ചുകഴിഞ്ഞാൽ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങി മുങ്ങുന്ന പതിവുമുണ്ട്.
Also read – ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ സമഗ്രമായ അന്വേഷണം, പുതിയ സെൻട്രൽ ജയിലും പരിഗണനയിൽ
ട്രെയിൻ പീഡനം കൊലയും
സേലം കോടതിയിൽ വിചാരണ നടക്കുന്നതിനിടെയാണ് ഗോവിന്ദച്ചാമി ജാമ്യത്തിലിറങ്ങി കേരളത്തിൽ എത്തിയത്. അന്ന് ഇയാൾ ട്രെയിനിൽ യാത്രക്കാരിയായ ഒരു പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാൽസംഗം ചെയ്യുകയും പണം കവർന്നു കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പോലീസ് രേഖകളിൽ ഏക ബന്ധുവായി രേഖപ്പെടുത്തിയിട്ടുള്ളത് ഇയാളുടെ സഹോദരൻ സുബ്രഹ്മണ്യനെയാണ്. അയാളും സേലം ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിടിക്കപ്പെട്ടപ്പോൾ ഗോവിന്ദച്ചാമി നൽകിയത് വ്യാജ മേൽവിലാസം ആയിരുന്നു.
ഇയാളുടെ രേഖാചിത്രം കാണിച്ച് സേലം പോലീസ് വഴി നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഈ സേലം ഈറോഡ് റെയിൽവേ സ്റ്റേഷനുകളിൽ സ്ഥിരം മോഷ്ടാവായി പ്രത്യക്ഷപ്പെടുന്ന ആളാണ് ഗോവിന്ദചാമി. നിലവിൽ ഇയാളുടെ യഥാർത്ഥ പേര് ഗോവിന്ദച്ചാമി എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.