AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Govindachami: ‘അവനെ പിടിച്ചേ പറ്റൂ, ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായി’; വൈകാരികമായി പ്രതികരിച്ച് സൗമ്യയുടെ അമ്മ

Govindachamy Jail Escape: വിവരം കേട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്നും എങ്ങനെയാണ് ഇത്രയും വലിയ ജയിൽ ചാടിയതെന്നുമാണ് അമ്മ സുമതി ചോദിക്കുന്നത്. എത്രയും പെട്ടെന്ന് അവരെ പിടിക്കണമെന്നും സുമതി പ്രതികരിച്ചു.

Govindachami: ‘അവനെ പിടിച്ചേ പറ്റൂ, ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായി’; വൈകാരികമായി പ്രതികരിച്ച് സൗമ്യയുടെ അമ്മ
Govindachamy Image Credit source: social media
sarika-kp
Sarika KP | Updated On: 25 Jul 2025 08:58 AM

കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ വൈകാരികമായി പ്രതികരിച്ച് സൗമ്യയുടെ അമ്മ. വിവരം കേട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്നും എങ്ങനെയാണ് ഇത്രയും വലിയ ജയിൽ ചാടിയതെന്നുമാണ് അമ്മ സുമതി ചോദിക്കുന്നത്. എത്രയും പെട്ടെന്ന് അവരെ പിടിക്കണമെന്നും സുമതി പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഇവർ.

പുറത്ത് നിന്ന് സഹായം ലഭിക്കാതെ ജയിൽ ചാടാൻ കഴിയില്ലെന്നും ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും സുമതി കുറ്റപ്പെടുത്തി. താൻ ഇപ്പോഴാണ് വിവരം അറിഞ്ഞത്. ഒരു പെൺകുട്ടിയ പിച്ചിച്ചീന്തിയ ഒരുത്തനാണ് രക്ഷപ്പെട്ടിരിക്കുന്നതെന്നും അവനെ എത്രയും പെട്ടെന്ന് പിടികൂടണം. നമ്മുടെ പോലീസ് അവരെ പിടിക്കൂടുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അമ്മ പറഞ്ഞു. ഒറ്റക്കൈ വച്ച് അവൻ എങ്ങനെ ചാടിയെന്നാണ് അമ്മ ചോദിക്കുന്നത്.

Also Read:തുണി ഉപയോഗിച്ച് വടമുണ്ടാക്കി; ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.15 ന്; സംസ്ഥാനത്ത് ജാ​ഗ്രത

കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഇന്ന് പുലർച്ചെയാണ് 1.15 നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ കഴിയുകയായിരുന്ന ഇയാൾ സെല്ലിലെ അഴികൾ മുറിച്ചാണ് പുറത്ത് കടന്നത്. അരം പോലുള്ള ആയുധം ഉപയോഗിച്ചാണ് ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ചതെന്നാണ് സൂചന.

ഇവിടെ നിന്ന് അലക്കാൻ വച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കിയാണ് ഇയാൾ മതിൽ ചാടി കടന്നത്. ഈ സമയത്ത് പുറത്ത് നിന്നും ഇയാൾക്ക് സഹായം ലഭിച്ചിരുന്നുവെന്നാണ് വിവരം. ഇതിൻ്റെയെല്ലാം ദൃശ്യങ്ങൾ സിസിടിവിൽ ഉണ്ട്. രാവിലെ ഏഴ് മണിയോടെയാണ് ജയിൽ ഉദ്യേ​ഗസ്ഥർ വിവരം അറിയുന്നത്.

പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് നിയമിച്ചിരിക്കുന്നത്. ഗോവിന്ദ ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ 9446899506 എന്ന നമ്പറിൽ അറിയിക്കണമെന്നും പോലീസ് അറിയിച്ചു. ഗോവിന്ദ ചാമിയെ തിരിച്ചറിയാനുള്ള അടയാളങ്ങളും പൊലീസ് പുറത്തുവിട്ടു.