AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

തോക്ക് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി, തലശ്ശേരിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

Police Officer Injured in Accidental Gun Discharge: കണ്ണൂർ തലശ്ശേരി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ അശ്രദ്ധയോടെ തോക്ക് കൈകാര്യം ചെയ്തതിന് സിപിഒ സുബിന് സസ്പെൻഡ് ചെയ്തു.

തോക്ക് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി, തലശ്ശേരിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്
കേരള പോലീസ് Image Credit source: social media
Sarika KP
Sarika KP | Published: 05 Apr 2025 | 06:22 AM

കണ്ണൂർ: തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. കണ്ണൂർ തലശ്ശേരി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ അശ്രദ്ധയോടെ തോക്ക് കൈകാര്യം ചെയ്തതിന് സിപിഒ സുബിന് സസ്പെൻഡ് ചെയ്തു.

കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി.നിധിൻരാജാണ് സസ്പെൻഡ് ചെയ്തത്. വെടിയേറ്റ് തറയിൽ നിന്ന് ചീള് തെറിച്ച് വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് കാലിന് പരിക്കേറ്റു, പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. പെരുന്താറ്റിലെ ലിജിഷയ്ക്കാണ് പരിക്കേറ്റത്. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറാവ് മാറുന്നതിനിടെ തോക്ക് കൈകാര്യം ചെയ്തപ്പോഴാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്.

Also Read:നെയ്യാറ്റിൻകരയിൽ ഐടിഐ വിദ്യാർഥിനികൾ തമ്മിൽ സംഘർഷം; മൂന്ന് പേർ ആശുപത്രിയിൽ

അതേസമയം ഐടിഐ വിദ്യാർഥിനികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധനവച്ചപുരത്തെ ഐടിഐ കെട്ടിടത്തിന് പുറകിൽ വെച്ച് വെള്ളിയാഴ്ച ഉച്ചയോടെ ആണ് സംഭവം. ഹോളി ആഘോഷ ദിവസവും ഈ വിദ്യാർഥിനികൾ തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഇതാണ് ഇന്നലെ കൈയാങ്കളിയിലും സംഘർഷത്തിലും അവസാനിച്ചതെന്നാണ് വിദ്യാർഥിനികൾ പോലീസിന് നൽകിയ മൊഴി.