Kerala Rain Alert: മഴ കനത്തു, വ്യാപക നാശനഷ്ടം; അതിശക്തമായ കാറ്റ് തുടരും

Kerala Weather Alert: അടുത്ത അഞ്ച് ദിവസം കേരളത്തിന്റെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരും. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 18 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Kerala Rain Alert: മഴ കനത്തു, വ്യാപക നാശനഷ്ടം; അതിശക്തമായ കാറ്റ് തുടരും

മഴ മുന്നറിയിപ്പ്‌

Published: 

16 Aug 2025 06:10 AM

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു. സംസ്ഥാനമൊന്നാകെ മഴ കനത്തിരിക്കുകയാണ്. മഴയോടൊപ്പമെത്തുന്ന ശക്തമായ കാറ്റില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം. മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

അടുത്ത അഞ്ച് ദിവസം കേരളത്തിന്റെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരും. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 18 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115. മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ശക്തമായ കാറ്റിന്റെയും മഴയുടെയും അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

യെല്ലോ അലര്‍ട്ടുകള്‍ ഇപ്രകാരം

ഓഗസ്റ്റ് 16 ശനി- കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
ഓഗസ്റ്റ് 17 ഞായര്‍- മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
ഓഗസ്റ്റ് 18 തിങ്കള്‍- കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

അതേസമയം, ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഡാമുകളിലെയും മറ്റും ജലനിരപ്പ് ഉയര്‍ന്നു. ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കുക. ശക്തമായ ഒഴുക്ക് അനുഭവപ്പെടുന്നതിനാല്‍ അപകട സാധ്യത വര്‍ധിക്കുന്നു.

Also Read: Kerala Rain Alert: സംസ്ഥാനത്ത് മഴ കനക്കും; മുന്നറിയിപ്പിൽ മാറ്റം, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

കഴിഞ്ഞ ദിവസം പാലക്കാട് പുഴയില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു. പരുപ്പന്തറയിലാണ് അപകടമുണ്ടായത്. ഭവാനിപ്പുഴയില്‍ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശികളായ പ്രദീപ് രാജ്, ഭൂപതി രാജ് എന്നിവരെയാണ് കാണാതായത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും