Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസുകൾ അവസാനിപ്പിക്കാൻ പൊലീസ്

hema committee report: 35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 21 എണ്ണം നേരത്തേ ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ബാക്കിവന്ന 14 എണ്ണം കൂടി അവസാനിപ്പിച്ച് ഈ മാസംതന്നെ കോടതികളിൽ റിപ്പോർട്ട് നൽകാനാണ് തീരുമാനം.

Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസുകൾ അവസാനിപ്പിക്കാൻ പൊലീസ്
Published: 

03 Jun 2025 | 06:36 AM

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. കമ്മിറ്റി മുമ്പാകെ മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം.

35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 21 എണ്ണം നേരത്തേ ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ബാക്കിവന്ന 14 എണ്ണം കൂടി അവസാനിപ്പിച്ച് ഈ മാസംതന്നെ കോടതികളിൽ റിപ്പോർട്ട് നൽകാനാണ് തീരുമാനം.

മലയാള സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോ​ഗിച്ച ഹേമ കമ്മിറ്റി, റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങൾക്ക് ശേഷമാണ് അതിലെ വിവരങ്ങൾ പുറത്ത് വന്നത്. റിപ്പോർട്ട് കാസ്റ്റിങ് കൗച്ച് ഉൾപ്പെടെ ​ഗുരുതര പ്രശ്നങ്ങളാണ് വെളിപ്പെടുത്തിയത്. റിപ്പോർട്ടിന് പിന്നാലെ ഏതാനും പേർ സാമൂഹിക മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ലൈം​ഗികാതിക്രമ പരാതികൾ ഉന്നയിച്ചിരുന്നു. പരാതികൾ കൂടിയതോടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിക്കുകയായിരുന്നു.

ഇത്തരത്തിൽ ഉന്നയിക്കപ്പെട്ട പരാതികളുമായി ബന്ധപ്പെട്ട് നാൽപത് കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ നടൻമാരായ മുകേഷ്, മണിയൻപിള്ള രാജു, സിദ്ധീഖ്, സംവിധായകൻ രഞ്ജിത്ത് തുടങ്ങിയവരുടെ പേരിലുള്ളതടക്കം 30 കേസുകളിൽ കുറ്റപത്രം നൽകിയിരുന്നു. ഈ കേസുകൾ തുടരും.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്