AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dulquer Salman: ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണം! ദുൽഖറിന്റെ ഡിഫൻഡർ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി

Operation Numkhor against Dulquer Salmaan: സ്റ്റംസിന്റെ വാദങ്ങൾ കേട്ട് ഹൈക്കോടതി അന്വേഷണത്തിന് വാഹനം അനിവാര്യമാണോ എന്നും രേഖകളുടെ അടിസ്ഥാനത്തിൽ അല്ലേ അന്വേഷണമെന്നും ആരാഞ്ഞു. ഇതിനിടയാണ് വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക അതായത് 17 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായി നൽകാമെന്ന് ദുൽക്കർ കോടതിയെ അറിയിച്ചത്.

Dulquer Salman: ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണം! ദുൽഖറിന്റെ ഡിഫൻഡർ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി
Dulquer Salmaan Operation Numkhor caseImage Credit source: Tv9 Network, Social Media
ashli
Ashli C | Published: 08 Oct 2025 07:19 AM

കൊച്ചി: ഓപ്പറേഷന്‍ നുംഖോറു(Operation Numkhor)മായി ബന്ധപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്ത കസ്റ്റംസിന് ഹൈക്കോടതി(Kerala High Court)യിൽ നിന്നും പ്രഹരം. ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ദുല്‍ഖര്‍ സല്‍മാന്റെ ഹര്‍ജി പരിഗണിച്ചാണ് സംഭവത്തിൽ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഒരാഴ്ചയ്ക്കുള്ളില്‍ ഈ കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി കസ്റ്റംസിനോട് നിര്‍ദ്ദേശിച്ചു.

വാഹനം വിട്ടുനിൽക്കുന്നതുമായി ബന്ധപ്പെട്ട ദുൽഖറിന്റെ അപേക്ഷ തള്ളുകയാണെങ്കിൽ കംസ്റ്റൻസ് അതിന്റെ കാരണം വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗ്യാരണ്ടിയായി നൽകാമെന്ന് ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ അറിയിച്ചതിനു പിന്നാലെയാണ് നടപടി. ദുൽഖർ സൽമാന്റെ ഉറപ്പു പരിഗണിച്ചാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം നടൻ ദുൽഖർ സൽമാനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ദുൽക്കർ സൽമാൻ വിദേശത്തുനിന്നും വാഹനം കടത്തി കൊണ്ടുവന്നതാണ് എന്നതായിരുന്നു കസ്റ്റംസിന്റെ പ്രധാന ആരോപണം. ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടന്റെ വാഹനം പിടിച്ചെടുത്തത്. ദുൽഖറിന്റെ രണ്ടു വാഹനങ്ങൾ കൂടി പിടിച്ചെടുത്തിട്ടുണ്ട് എന്നും, എന്നാൽ ആ നടപടി താരം ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് കോടതിയിൽ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായിട്ടാണെങ്കിൽ കസ്റ്റംസിന് വാഹനം പിടിച്ചെടുക്കാം. അന്വേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിലാണ്. വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ദുൽഖറിനെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും നടന്റെ ഹർജി നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി.

എന്നാൽ കസ്റ്റംസിന്റെ വാദങ്ങൾ കേട്ട് ഹൈക്കോടതി അന്വേഷണത്തിന് വാഹനം അനിവാര്യമാണോ എന്നും രേഖകളുടെ അടിസ്ഥാനത്തിൽ അല്ലേ അന്വേഷണമെന്നും ആരാഞ്ഞു. ഇതിനിടയാണ് വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക അതായത് 17 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായി നൽകാമെന്ന് ദുൽക്കർ കോടതിയെ അറിയിച്ചത്. കസ്റ്റംസിന്റെയും ദുൽക്കറിന്റെയും വാദങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.