ED Raid: ഇഡി അന്വേഷണം തടയണം; സി എംആർഎൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ED Raid Case:സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്ത പുതിയ അപ്പീലിൽ വാദം കേൾക്കണമെന്നാണ് ഉന്നയിക്കുന്ന ആവശ്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാം എന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സിഎംആർഎൽ ഹൈക്കോടതിയിൽ ആവശ്യം ഉന്നയിക്കും....എന്നാൽ വലിയ തരത്തിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിനെതിരെ സിപിഎം പ്രവർത്തകർ അഴിച്ചുവിട്ടത്.........

Ldf Party Workers Stage A Protest Outside The Residence Of Former Kerala Chief Minister Pinarayi Vijayan
തിരുവനന്തപുരം:സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരോഗണിക്കുക. എന്നാൽ ഇ ഡി ഈ അപ്പീലിനെ ശക്തമായി എതിർക്കും എന്നാണ് റിപ്പോർട്ട്. ഇ ഡിയ്ക്ക് വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും.
നീതി നിഷേധിക്കപ്പെട്ടു
ഇതിനുപുറമേ റെയ്ഡിൽ ലഭിച്ച തെളിവുകളും ഉദ്യോഗസ്ഥർക്കെതിരെയുള്ള സിപിഎം പ്രവർത്തകരുടെ ആക്രമണങ്ങളും ഹൈക്കോടതിയിൽ വ്യക്തമായി അറിയിക്കും. അതേസമയം തങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടു എന്നാണ് സി എം ആർ എല്ലിന്റെ വാദം. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്ത പുതിയ അപ്പീലിൽ വാദം കേൾക്കണമെന്നാണ് ഉന്നയിക്കുന്ന ആവശ്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാം എന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സിഎംആർഎൽ ഹൈക്കോടതിയിൽ ആവശ്യം ഉന്നയിക്കും. 7B കോടതിയിൽ അഞ്ചാമത്തെ ഐറ്റമായിട്ടായിരിക്കും അപ്പിൽ പരിഗണിക്കുക.
ALSO READ:തിരുവനന്തപുരം സിപി ജോണിന്; കെഎം ഷാജിക്ക് കാസര്‍കോട്; മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല
അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാം എന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ അടക്കം മിന്നൽ റെയ്ഡ് നടന്നത്.പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിലും തിരുവനന്തപുരത്തെ വാടകവീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോടുള്ള വീട്ടിലും റെയ്ഡ് നടന്നു. കൂടാതെ മറ്റ് 12 ഇടങ്ങളിലായി റെയ്ഡ് നടന്നിരുന്നു.
എന്നാൽ വലിയ തരത്തിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിനെതിരെ സിപിഎം പ്രവർത്തകർ അഴിച്ചുവിട്ടത്. പുറത്തേക്കിറങ്ങിയ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അവർ എത്തിയ കാർ തല്ലി പൊളിക്കുകയും ചെയ്തു. സംഭവത്തിൽ കണ്ടാൽ തിരിച്ചറിയുന്ന 300 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെയുള്ള നീക്കങ്ങൾ വേഗത്തിലാക്കാനാണ് പോലീസ് ശ്രമിക്കുന്നത് ഇതുവഴി കുറ്റപത്രം ഉൾപ്പെടെയുള്ളവ വേഗത്തിൽ സമർപ്പിച്ചുകൊണ്ട് ജാമ്യം ലഭിക്കുന്നത് തടയാനും പോലീസ് ശ്രമിക്കുന്നുണ്ട്.
അതിനിടെ വീണ വിജയന്റെ അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. വീണയുടെ മരവിപ്പിച്ച അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ സ്രോതസ്സുകൾ ആണ് അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നത്. വീണ വിജയന് 242 അക്കൗണ്ടുകൾ ആണുള്ളത്. ഇതിലുള്ള ഏകദേശം 18 കോടിയോളം രൂപയാണ് അന്വേഷണസംഘം മരവിപ്പിച്ചിരിക്കുന്നത്.
കൂടാതെ വീണ വിജയന്റെ ബാങ്ക് ലോക്കറും തുറന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. വീണയ്ക്ക് എച്ച്ഡിഎഫ്സി ബാങ്കിൽ ഉള്ള ലോക്കർ ആണ് തുറക്കുകയെന്ന് റിപ്പോർട്ട്. ഒന്നരലക്ഷം രൂപയാണ് മരവിപ്പിച്ച ഈ അക്കൗണ്ടിലുള്ള തുകയെന്നും റിപ്പോർട്ട്. കൂടാതെ അന്വേഷണ ഘട്ടത്തിലെ വിവരങ്ങൾ കൃത്യമായ സമയത്ത് തന്നെ കോടതി അറിയിക്കുമെന്നും വിശദമായ അന്വേഷണ തുടരാനാണ് നീക്കം എന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ENGLISH SUMMARY
The High Court will consider the petition filed by CMRL today seeking to stop the Enforcement Directorate’s investigation into the CMRL-Exalogic monthly payment case. The petition will be heard by a bench of Justices Raja Vijayaraghavan and KV Jayakumar.