AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

High Court: സ്വകാര്യ ബസ് ജീവനക്കാരുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൽ വിട്ടുവീഴ്ചയില്ല; ഹർജി തള്ളി ഹൈക്കോടതി

High Court On Private Bus Staff: സ്വകാര്യ ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിവച്ച് ഹൈക്കോടതി. ഇതിനെതിരായ ഹർജി കോടതി തള്ളി.

High Court: സ്വകാര്യ ബസ് ജീവനക്കാരുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൽ വിട്ടുവീഴ്ചയില്ല; ഹർജി തള്ളി ഹൈക്കോടതി
ഹൈക്കോടതിImage Credit source: Social Media
abdul-basith
Abdul Basith | Published: 29 Aug 2025 08:26 AM

സ്വകാര്യ ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ഹൈക്കോടതി. ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കും ക്ലീനർക്കും ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് പറഞ്ഞു. സംസ്ഥാന സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും ഹർജി നൽകിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിലപാട്.

2023 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ മാത്രം സ്വകാര്യ ബസുകൾ ഉൾപ്പെട്ട 1017 അപകടങ്ങൾ സംസ്ഥാനത്തുണ്ടായെന്ന് ഹൈക്കോടതി വിശദീകരിച്ചു. നിയമങ്ങളിലെ സാങ്കേതികത്വം മാത്രം ചൂണ്ടിക്കാട്ടി ഇത്തരം കാര്യങ്ങൾ നടപ്പാക്കാതിരിക്കാൻ കഴിയില്ല. പൊതുജന സുരക്ഷയെ കരുതിയാണ് സർക്കാർ ഇത്തരം നിബന്ധനകൾ കൊണ്ടുവരുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് പുതിയ മാർഗനിർദ്ദേശങ്ങൾ കൊണ്ടുവന്നത്. അവ നടപ്പിലാക്കാൻ ആവശ്യമായ സമയവും അനുവദിച്ചിരുന്നതായി ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടി.

Also Read: Kerala Rain Alert: കേരളത്തിൽ ഇന്ന് ജാഗ്രതാ നിർദേശം; 9 ജില്ലകളിൽ യെല്ലോ അലർട്ട്‌

സംസ്ഥാന ഗതാഗത വകുപ്പിന് ഇത്തരം നടപടികൾ സ്വീകരിക്കാൻ അധികാരമില്ലന്ന വാദം എതിർഭാഗം ഉയർത്തിയിരുന്നു ജീവനക്കാർ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പെർമിറ്റ് ഉടമകൾക്കാണ്. ജീവനക്കാർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നറിയേണ്ടതും അത്യാവശ്യമാണ്. പോലീസ് വെരിഫിക്കേഷൻ നടത്തണമെന്നുള്ളത് നിയമപരമല്ലെന്ന വാദം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

എതിർപ്പുകളെ തുടർന്ന് പുതിയ നിബന്ധനകൾ നടപ്പാക്കുന്നത് സർക്കാർ നിർത്തിവച്ചിരിക്കുകയാണ്. സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിനായാണ് സർക്കാർ പുതിയ നിബന്ധനകൾ കൊണ്ടുവന്നത്. പോലീസ് ക്ലിയറൻസ് നിർബന്ധമാക്കിയതോടെ ജീവനക്കാർക്ക് ജോലി ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് നിബന്ധനകൾ നടപ്പാക്കുന്നത് സർക്കാർ നീട്ടിയത്. 40,000ഓലം സ്വകാര്യ ബസ് ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്.