AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ഇപ്പോഴത്തെ മഴ തിങ്കളാഴ്ച വരെ… ഓണം മുഴുവൻ വെള്ളത്തിലാകില്ല

Onam 2025 rain alert: നിലവിലെ കണക്കുകൂട്ടൽ അനുസരിച്ച് തൃക്കേട്ട, മൂലം, പൂരാടം ദിവസങ്ങളിൽ മഴ മാറി നിൽക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.

Kerala Rain Alert: ഇപ്പോഴത്തെ മഴ തിങ്കളാഴ്ച വരെ… ഓണം മുഴുവൻ വെള്ളത്തിലാകില്ല
Onam Rain PredictionImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 29 Aug 2025 14:06 PM

തിരുവനന്തപുരം: ഓണക്കാലം എത്തിയതോടെ മഴയിൽ കുതിർന്നു പോകുമോ ഇത്തവണത്തെ ഓണം എന്ന സംശയത്തിലാണ് മലയാളികൾ. തിരുവോണത്തിനു മഴ പെയ്യാൻ സാധ്യതയുണ്ടെന്ന തരത്തിലാണ് ഏറ്റവും ഒടുവിലെ മുന്നറിയിപ്പുള്ളത്. എന്നാൽ ഓണക്കാലം മുഴുവൻ മഴ ഉണ്ടാകില്ലെന്ന ആശ്വാസ വാർത്ത ഇപ്പോൾ എത്തുന്നു.

ഛത്തീസ്ഗഢിൽ രൂപം കൊണ്ട ന്യൂനമർദ്ദം മൂലം സെപ്റ്റംബർ 1 വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനു പിന്നാലെയാണ് ഊഹങ്ങളും പ്രതീക്ഷകളും വന്നു തുടങ്ങിയത്. സെപ്റ്റംബർ 1 വരെ കർണാടക തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പിന്നീടുള്ള ദിവസങ്ങളിലെ മഴ സംബന്ധിച്ചുള്ള മുന്നറിയിപ്പുകളൊന്നും നിലവിലില്ല.

നാലു ദിവസത്തിനു ശേഷമാണ് അടുത്ത ന്യൂനമർദ്ദം രൂപം കൊള്ളുന്നത്. അതായത് ഉത്രാടത്തിനു മഴ പുനരാരംഭിക്കും. തിരുവോണവും വെള്ളത്തിൽ തന്നെ.
നിലവിലെ കണക്കുകൂട്ടൽ അനുസരിച്ച് തൃക്കേട്ട, മൂലം, പൂരാടം ദിവസങ്ങളിൽ മഴ മാറി നിൽക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. പ്രതീക്ഷയ്ക്ക് വിരുദ്ധമായി മഴ മുന്നറിയിപ്പ് എത്തിയാൽ ഓണം മുഴുവൻ വെള്ളത്തിലാകും എന്നത് പ്രത്യേകം ഓർക്കണം.

 

ഇന്നും മുന്നറിയിപ്പുണ്ടേ….

 

കേരളത്തിൽ വെള്ളിയാഴ്ചയും കനത്ത മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് രാവിലെ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ നാല് ജില്ലകളിൽ രാവിലെ 10 മണി വരെ ഐഎംഡി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.