Kerala Rain Alert: കേരളത്തില്‍ ഇന്ന് ജാഗ്രതാ നിര്‍ദേശം; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala Weather Update: ഛത്തീസ്ഗഡിന് മുകളില്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതാണ് കേരളത്തില്‍ മഴ ശക്തമാകുന്നതിന് കാരണം. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടിലിനുമുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇവിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഛത്തീസ്ഗഡിന് മുകളില്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതാണ് കേരളത്തില്‍ മഴ ശക്തമാകുന്നതിന് കാരണം. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടിലിനുമുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
ഇന്നത്തെ അലര്‍ട്ടുകള്‍
ഓഗസ്റ്റ് 29 വെള്ളി- ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.




മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഓഗസ്റ്റ് 29 ഇന്നും കര്‍ണാടക തീരത്ത് ഇന്ന് മുതല്‍ സെപ്റ്റംബര്‍ 1 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശമുണ്ട്.
Also Read: Kerala Wind Warning: മഴ മാത്രമല്ല, വരുന്നത് ശക്തമായ കാറ്റും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം
ഇന്ന് കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്ന് മുതല്‍ സെപ്റ്റംബര്‍ 1 വരെ കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയോ ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെയോ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.