December Holidays: ഡിസംബറില്‍ എത്രയാ അവധികള്‍! ആദ്യം രണ്ട് പിന്നെ പന്ത്രണ്ട്

December 2025 Holidays: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനങ്ങളില്‍ കേരളത്തില്‍ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന 9നും 11നും സംസ്ഥാനത്ത് അവധിയാണ്. ഓരോ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഈ ദിവസങ്ങളില്‍ അവധിയായിരിക്കും.

December Holidays: ഡിസംബറില്‍ എത്രയാ അവധികള്‍! ആദ്യം രണ്ട് പിന്നെ പന്ത്രണ്ട്

Public Holiday

Published: 

06 Dec 2025 09:40 AM

ഓരോ മാസവും വിരുന്നെത്തുന്നത് ഒട്ടേറെ അവധികളുമായാണ്. എന്നാല്‍ എല്ലാ മാസങ്ങളിലും സുലഭമായി അവധികള്‍ ലഭിക്കാറില്ല. പക്ഷെ ഡിസംബര്‍ മാസം അവധികള്‍ കൊണ്ട് അമ്മാനമാടുകയാണ്. ഡിസംബറില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒട്ടനവധി അവധികളാണ്. ഡിസംബറില്‍ നീണ്ട പരീക്ഷക്കാലത്തിന് പിന്നാലെ എത്തുന്ന ക്രിസ്മസ് അവധിക്കാലം എല്ലാവര്‍ഷവും ഉണ്ടാകാറുണ്ട്, എന്നാല്‍ ഇത്തവണത്തെ അവധിക്കാലത്തിന് ഒരു പ്രത്യേകതയുണ്ട്.

തദ്ദേശതെരഞ്ഞെടുപ്പിന് അവധി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനങ്ങളില്‍ കേരളത്തില്‍ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന 9നും 11നും സംസ്ഥാനത്ത് അവധിയാണ്. ഓരോ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഇന്നേ ദിവസം ശമ്പളത്തോടുകൂടി അവധിയാണ്.

ഒന്‍പതാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് അവധിയുള്ളത്. 11ാം തീയതി തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ക്കും അവധിയുണ്ട്.

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടി അവധി നല്‍കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഐടി കമ്പനികള്‍, ഫാക്ടറികള്‍, കടകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അവധി ബാധകമാണ്.

Also Read: Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു

ക്രിസ്മസ് അവധി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രമാണിച്ച്, ഇത്തവണ ക്രിസ്മസ് പരീക്ഷ ആരംഭിക്കുന്നത് ഡിസംബര്‍ 15നാണ്. 15 ന് ആരംഭിക്കുന്ന പരീക്ഷകള്‍ 23ന് അവസാനിക്കും. അതിനാല്‍ തന്നെ ഇത്തവണ പത്ത് ദിവസമല്ല ക്രിസ്മസ് അവധിയായി ലഭിക്കുക. ക്രിസ്മസും ന്യൂയറും ആഘോഷിച്ച് 2026 ജനുവരി അഞ്ചിനാണ് സ്‌കൂളുകള്‍ തുറക്കുന്നത്. ഇത്തവണ നിങ്ങള്‍ക്ക് നീണ്ട അവധിക്കാലം ആഘോഷിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ