AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Husband Killed Wife in Palakkad: പാലക്കാട് യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നു; മൃതദേഹം ചെങ്കൽ ക്വാറിയിൽ

Husband Kills Wife Over Family Dispute in Palakkad: വഴക്കിനിടെ അഞ്ജുവിന്റെ കഴുത്തിൽ പിടിച്ചു തള്ളിയപ്പോൾ വഴിയരികിലെ ചെങ്കൽ ക്വാറിയിലേക്ക് വീണു എന്നാണ് യുഗേഷ് പോലീസിന് നൽകിയ മൊഴി.

Husband Killed Wife in Palakkad: പാലക്കാട് യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നു; മൃതദേഹം ചെങ്കൽ ക്വാറിയിൽ
യുഗേഷ്, അഞ്ജുമോൾ
Nandha Das
Nandha Das | Published: 19 Sep 2025 | 06:51 AM

പാലക്കാട്: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെങ്കൽ ക്വാറിയിൽ എറിഞ്ഞു. കോട്ടയം അയർനെല്ലി സ്വദേശി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എളമ്പുലാശ്ശേരി ആച്ചിരിയിൽ യുഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിലാണ് സംഭവം നടന്നത്. ഇന്നലെ (സെപ്റ്റംബർ 17) രാത്രി പത്ത് മണിക്ക് ശേഷം ഇരുവരും തമ്മിൽ പതിവ് പോലെ വഴക്ക് നടന്നിരുന്നതായി പോലീസ് പറയുന്നു. കുടുംബ കലഹം കാരണം നേരിട്ടിരുന്ന മാനസിക ബുദ്ധിമുട്ടുകൾക്ക് ശമനം ലഭിക്കാനായി അഞ്ജു പാളിയിലെ ധ്യാന കേന്ദ്രത്തിൽ ചികിത്സയിൽ ആയിരുന്നു. അവിടെ നിന്നും ബുധനാഴ്ച തിരികെ വീട്ടിലേക്ക് വരുന്ന വഴിക്കും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.

വഴക്കിനിടെ അഞ്ജുവിന്റെ കഴുത്തിൽ പിടിച്ചു തള്ളിയപ്പോൾ വഴിയരികിലെ ചെങ്കൽ ക്വാറിയിലേക്ക് വീണു എന്നാണ് യുഗേഷ് പോലീസിന് നൽകിയ മൊഴി. തുടർന്ന്, പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് സത്യം പുറത്തുവരുന്നത്. കഴുത്തിൽ പിടിച്ചു ശ്വാസം മുട്ടിച്ചതാണ് മരണ കാരണം എന്ന് പോസ്റ്റ്‌മോർട്ടത്തിൽ നിന്ന് വ്യക്തമായി.

ALSO READ: കുടുംബതർക്കം; ഭാര്യ താമസിക്കുന്ന വീടിനും കാറിനും തീയിട്ട് ഭർത്താവ്; 10 ലക്ഷത്തിൻറെ നഷ്ടം, അറസ്റ്റിൽ

അഞ്‌ജുവിനെ ഒഴിവാക്കലായിരുന്നു യുഗേഷിന്റെ ലക്ഷ്യം. സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെ ആയിരുന്നു ഇരുവരും പരിചയെപ്പെടുന്നത്. പിന്നാലെ, രണ്ട് വർഷം മുമ്പ് ഇവർ വിവാഹിതരായി. ദമ്പതികൾക്ക് ഒരു വയസുള്ള കുഞ്ഞുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വാക്കടപ്പുറത്തെ വാടക വീട്ടിലായിരുന്നു ഇവരുടെ താമസം.

യുഗേഷും അഞ്ജുവും തമ്മിൽ ഉണ്ടായിരുന്ന തർക്കം നേരത്തെ പോലീസും നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന് ഇടപെട്ട് ഒത്തുതീർപ്പാക്കിയിരുന്നു. എങ്കിലും, ഇത് അവസാനിച്ചില്ല. സംഭവത്തിന് ശേഷം യുഗേഷ് സ്വയം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.