AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Idukki Landslide: ഇടുക്കിയിൽ മണ്ണിടിച്ചിൽ; കോൺക്രീറ്റ് സ്ലാബിനടിയിൽ പെട്ട് ഒരാൾ മരിച്ചു

Man Dies In Idukki Landslide: ഇടുക്കിയിലുണ്ടായ മണ്ണിടിച്ചിൽ ഒരാൾ മരിച്ചു. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്.

Idukki Landslide: ഇടുക്കിയിൽ മണ്ണിടിച്ചിൽ; കോൺക്രീറ്റ് സ്ലാബിനടിയിൽ പെട്ട് ഒരാൾ മരിച്ചു
പ്രതീകാത്മക ചിത്രംImage Credit source: PTI
abdul-basith
Abdul Basith | Published: 27 Oct 2025 15:04 PM

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ഇടുക്കിയിൽ വൻ മണ്ണിടിച്ചിൽ. ഈ മാസം 25ന് ഇടുക്കിയിലെ കൂമ്പൻപാറ ദേശീയപാതയിലുണ്ടായ വലിയ കോൺക്രീറ്റ് സ്ലാബിനടിയിൽ പെട്ട് ഒരാൾ മരിച്ചു. മണ്ണിടിച്ചിൽ ദമ്പതിമാർ കോൺക്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങുകയായിരുന്നു. ഭാര്യ രക്ഷപ്പെട്ടെങ്കിലും ഭർത്താവ് മരണപ്പെട്ടു.

പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് പോലീസും അഗ്നിശമനസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. 26ന് പുലർച്ചെ മൂന്ന് മണിയോടെ ഭാര്യയെ രക്ഷിച്ച് സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഭർത്താവിനെ പുറത്തെടുത്തപ്പോൾ മൃതദേഹമാണ് രക്ഷാപ്രവർത്തകർക്ക് ലഭിച്ചത്.

Also Read: Cyclone Montha: ‘മോൻത’യിൽ കുരുങ്ങുമോ? കേരളത്തെ വിറപ്പിച്ച് ശക്തമായ മഴയും കാറ്റും

കനത്ത മഴയുടെ സാഹചര്യത്തിൽ പ്രദേശവാസികൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. മണ്ണിടിച്ചിലുണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മുന്നറിയിപ്പ് നൽകിയത്. അടിമാലിയിൽ താമസിക്കുകയായിരുന്നു ഈ ദമ്പതിമാർ ഇവിടെനിന്ന് മാറിത്താമസിച്ചിരുന്നു. വീട്ടിൽ നിന്ന് ചില സാധനങ്ങളെടുക്കാനാണ് ഇവർ ഒക്ടോബർ 25 രാത്രി വീട്ടിലേക്ക് തിരികെയെത്തിയത്. അപ്പോഴായിരുന്നു അപകടം. മണ്ണിടിച്ചിലിൽ ആറോളം വീടുകൾ തകർന്നു എന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോന്‍ത ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം കനത്ത മഴ അനുഭവപ്പെടുകയാണ്. ചുഴലിക്കാറ്റ് ഒക്ടോബര്‍ 28 ചൊവ്വാഴ്ച ആന്ധ്ര തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 74 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റും കേരള തീരത്ത് ഉണ്ടാവുന്നുണ്ട്.