Binoy Viswam Meet Pinarayi Vijayan: അനുനയത്തിന് വഴങ്ങാതെ സിപിഐ; ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിൽക്കും
CPI Minister Decided Boycott Cabinet Meeting: ഇന്ന് ഉച്ചയ്ക്ക് ശേഷം ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തത്.
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയത്തിന് വഴങ്ങാതെ സിപിഐ. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിൽക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തത്.സിപിഐയ്ക്ക് നാല് മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ്, ചിഞ്ചുറാണി എന്നിവരാണ്. പിഎം ശ്രീയിൽ സമവായ നിര്‍ദേശം നിലവിൽ അംഗീകരിക്കേണ്ടെന്നാണ് സിപിഐ നിലപാട്.
ഇന്ന് ഉച്ചയ്ക്ക് ശേഷം ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രിയും ബിനോയ് വിശ്വവും മുക്കാൽ മണിക്കൂറോളം ചർച്ച നടത്തി. ഇതിനു ശേഷം സിപിഐ മന്ത്രിമാരായ കെ. രാജൻ, ജി.ആർ.അനിൽ, പി.പ്രസാദ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി. പിന്നാലെ ബിനോയ് വിശ്വത്തിന്റെ മുറിയിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി.
Also Read:പിഎം ശ്രീ പദ്ധതിയിൽ നടപടിയെന്ത്? സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് ചേരും
കൂടിക്കാഴ്ചയ്ക്ക് ശേഷം ഞങ്ങൾ ഉന്നയിച്ച വിഷയങ്ങൾക്ക് പരിഹാരമുണ്ടായില്ലെന്നാണ് ബിനോയ് വിശ്വം ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ബുധനാഴ്ചത്തെ മന്ത്രിസഭ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമോ എന്ന മാധ്യമങ്ങളുടോ ചോദ്യത്തിന് പിന്നീട് അറിയിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബാക്കി തീരുമാനങ്ങൾ സിപിഐ നേതൃത്വം കൈക്കൊള്ളുമെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം ചര്‍ച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രിയെ കാണുന്നതിനു മുൻപ് ബിനോയ് വിശ്വം പറഞ്ഞിരുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം പുന്നപ്ര – വയലാർ വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടി മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. പുറത്തേക്ക് വന്ന മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.