Padayappa Elephant Attack: മറയൂരിൽ കാട്ടാന ആക്രമണം; ഷൂട്ടിങ് സംഘം സഞ്ചരിച്ച വാഹനത്തിൻ്റെ മുൻവശം തകർത്തു
Marayoor Padayappa Elephant Attack: വാഹനത്തിന്റെ മുൻവശത്തെ ചില്ലും ബോണറ്റുമാണ് പടയപ്പയുടെ ആക്രണത്തിൽ തകർന്നത്. ആക്രമണം നടക്കുമ്പോൾ വാഹനത്തിൽ യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ ആർക്കും പരിക്കില്ല. മദപ്പാടിലായതിനാൽ പടയപ്പ അൽപ്പം പ്രകോപിതനാണ്. കഴിഞ്ഞ ദിവസം പടയപ്പയും മറ്റൊരു ഒറ്റക്കൊമ്പനും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.
ഇടുക്കി: മറയൂർ റോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ (Elephant Attack) വാഹനം തകർന്നു. പടയപ്പ എന്ന കാട്ടാനയാണ് ഷൂട്ടിങ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയത്. ഇന്നലെ രാത്രി ഒൻപതരോടെയാണ് ട്രാവലറിന് നേരെ പടയപ്പയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ ആക്രമണത്തിൽ വാഹനത്തിന്റെ മുൻവശം തകർന്നിട്ടുണ്ട്.
വാഹനത്തിന്റെ മുൻവശത്തെ ചില്ലും ബോണറ്റുമാണ് പടയപ്പയുടെ ആക്രണത്തിൽ തകർന്നത്. ആക്രമണം നടക്കുമ്പോൾ വാഹനത്തിൽ യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ ആർക്കും പരിക്കില്ല.
മദപ്പാടിലായതിനാൽ പടയപ്പ അൽപ്പം പ്രകോപിതനാണ്. കഴിഞ്ഞ ദിവസം പടയപ്പയും മറ്റൊരു ഒറ്റക്കൊമ്പനും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. വനംവകുപ്പ് അടക്കമുള്ളവർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
ആന ഇടഞ്ഞു; കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം
കൂറ്റനാട് നേർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. വള്ളംകുളങ്ങര നാരായണൻകുട്ടി എന്ന ആനയുടെ കുത്തേറ്റാണ് കോട്ടയം സ്വദേശി കുഞ്ഞുമോൻ (50) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞുമോന് കുത്തേൽക്കുകയായിരുന്നു.
നിരവധി വാഹനങ്ങളും ഇടഞ്ഞ ആന നശിപ്പിച്ചു. ആനയെ തളച്ച ശേഷം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. സംഭവം നടക്കുമ്പോൾ നാൽപതിലേറെ ആനകൾ സ്ഥലത്തുണ്ടായിരുന്നു. നാട്ടുകാർ കുഞ്ഞുമോനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.