Idukki Night Travel Ban: ഇടുക്കിയിലെ രാത്രിയാത്രാ നിരോധനം അംഗീകരിക്കില്ല; കളക്ടറുടെ ഉത്തരവിനെതിരെ വ്യാപാരികൾ

Idukki Night Travel Ban Crippling Tourism: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിലാണ് ഇടുക്കിയിൽ രാത്രി 7 മണിക്ക് ശേഷം യാത്രാവിലക്ക് ഏർപ്പെടുത്തിക്കൊണ്ട് കളക്ടർ ഉത്തരവിറക്കിയത്. എന്നാൽ ഇത് ജില്ലയിലെ ജനജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും ദോഷകരമായി ബാധിച്ചുവെന്നാണ് വ്യാപാരികളുടെ പക്ഷം. മൂന്നാർ, വാഗമൺ, തേക്കടി തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഈ ഉത്തരവ് മൂലം സഞ്ചാരികൾ വരാത്ത സ്ഥിതിയാണ്. ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയും ബാങ്ക് ലോണെടുത്തും കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് വലിയ തിരിച്ചടിയാണിത്.

Idukki Night Travel Ban: ഇടുക്കിയിലെ രാത്രിയാത്രാ നിരോധനം അംഗീകരിക്കില്ല; കളക്ടറുടെ ഉത്തരവിനെതിരെ വ്യാപാരികൾ

Night Travell Ban At Idukki

Published: 

09 Jun 2026 | 05:33 PM

മൂന്നാർ: ഇടുക്കി ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റിയുടെ ഭാഗമായി രാത്രിയാത്രാ നിരോധനമേർപ്പെടുത്തിയ ജില്ലാ കളക്ടറുടെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി അധികൃതർ പറഞ്ഞു. ജില്ലയിലെ ടൂറിസം മേഖലയെയും വ്യാപാരികളെയും പൂർണ്ണമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഈ നിരോധന ഉത്തരവിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. തീരുമാനം അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും വ്യാപാരി സംഘടന നേതാക്കൾ മുന്നറിയിപ്പ് നൽകിയതായി മനോരമ റിപ്പോർട്ട് ചെയ്തു.

വിനോദസഞ്ചാര മേഖല തകർച്ചയിൽ; സഞ്ചാരികൾ ബുക്കിങ് റദ്ദാക്കുന്നു

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിലാണ് ഇടുക്കിയിൽ രാത്രി 7 മണിക്ക് ശേഷം യാത്രാവിലക്ക് ഏർപ്പെടുത്തിക്കൊണ്ട് കളക്ടർ ഉത്തരവിറക്കിയത്. എന്നാൽ ഇത് ജില്ലയിലെ ജനജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും ദോഷകരമായി ബാധിച്ചുവെന്നാണ് വ്യാപാരികളുടെ പക്ഷം. മൂന്നാർ, വാഗമൺ, തേക്കടി തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഈ ഉത്തരവ് മൂലം സഞ്ചാരികൾ വരാത്ത സ്ഥിതിയാണ്. ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയും ബാങ്ക് ലോണെടുത്തും കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് വലിയ തിരിച്ചടിയാണിത്.

Also Read – Kerala Rain Alert: തൃശൂരിൽ മിന്നൽ ചുഴലി, സ്കൂളിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

മാസങ്ങൾക്ക് മുൻപ് തന്നെ മുറികളും പാക്കേജുകളും ബുക്ക് ചെയ്തിരുന്ന സഞ്ചാരികൾ രാത്രിയാത്രാ വിലക്ക് കാരണം യാത്രകൾ കൂട്ടത്തോടെ റദ്ദാക്കുകയാണ്. ടൂറിസം മേഖലയെ തകർക്കാൻ ശ്രമിക്കുന്ന ചില ഏജൻസികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണോ കളക്ടർ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സണ്ണി പൈമ്പിള്ളി പറഞ്ഞു.

ചികിത്സയ്ക്കായി പോകുന്നവരും പ്രതിസന്ധിയിൽ; ഇൻഷുറൻസ് ആശങ്കയും

നിരോധന ഉത്തരവ് ടൂറിസ്റ്റുകളെ മാത്രമല്ല, ജില്ലയിലെ സ്ഥിരതാമസക്കാരായ സാധാരണക്കാരെയും കടുത്ത ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
അയൽ ജില്ലകളിൽ ചികിത്സാ ആവശ്യങ്ങൾക്കും മറ്റുമായി പോയി മടങ്ങുന്ന സാധാരണക്കാർക്ക് രാത്രി 7 മണി കഴിഞ്ഞാൽ സ്വന്തം ജില്ലയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കളക്ടറുടെ ഔദ്യോഗിക വിലക്ക് നിലനിൽക്കുന്നതിനാൽ, രാത്രി 7 ന് ശേഷം നിരത്തിലിറങ്ങുന്ന വാഹനങ്ങൾ എന്തെങ്കിലും അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് തുക പോലും ലഭിക്കാത്ത നിയമപരമായ പ്രതിസന്ധിയുണ്ട്.

ജനപ്രതിനിധികളെ അവഗണിച്ചെന്ന് ആക്ഷേപം; സമര പ്രഖ്യാപനം

ജില്ലയിലെ എം.പി, എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികളോട് യാതൊരുവിധ ആലോചനയും നടത്താതെയാണ് കളക്ടർ ഏകപക്ഷീയമായി ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഈ അശാസ്ത്രീയമായ തീരുമാനം പിൻവലിക്കാൻ അധികൃതർ തയ്യാറാകണം.

അല്ലാത്തപക്ഷം കടുത്ത പ്രതിഷേധ പരിപാടികളുമായി തെരുവിലിറങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുംപറമ്പിൽ, ഭാരവാഹികളായ സിബി കൊച്ചുവള്ളാട്ട്, സി.കെ.ബാബുലാൽ, സാജു വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

English Summary

The Kerala Vyapari Vyavasayi Ekopana Samithi has strongly opposed the Idukki District Collector’s night travel ban after 7 PM, warning of mass protests if the order is not immediately withdrawn. Local business leaders argue that the restriction is crippling the tourism economy in destinations like Munnar and Vagamon, while also leaving local residents stranded and facing potential vehicle insurance complications during emergencies.

Follow Us
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ