CM Pinarayi Vijayan: ആര്‍എസ്എസിന് മേധാവിത്വം കിട്ടിയാല്‍ ഓണവും മഹാബലിയും നഷ്ടമാകും; മുഖ്യമന്ത്രി
CM Pinarayi Vijayan: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ആളുകൾ എത്തിച്ചേരുന്ന ഒരു ആരാധനാലയം ശബരിമല. എന്നാൽ ഇപ്പോൾ അവിടെ വിവാദങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുകയാണ് ആ സംഘപരിവാർ.
തിരുവനന്തപുരം: അമിത് ഷാ കേരളത്തില്‍ വന്നപ്പോൾ പറഞ്ഞ കാര്യങ്ങള്‍ ജാഗ്രതയോടെയും ഗൗരവത്തിലും എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മും എല്‍ഡിഎഫും മാത്രം വിചാരിച്ചിട്ട് കാര്യമില്ലെന്നും ഇത് തടയാന്‍ സമൂഹം ഒന്നിച്ചിറങ്ങണമെന്നും മുഖ്യമന്ത്രി. കണ്ണൂരില്‍ അഴീക്കോടന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട അയ്യപ്പനൊപ്പം തന്നെ വാവർക്കും സ്ഥാനമുണ്ടെന്നും.
ശബരിമല വിഷയം വിവാദമാക്കി മാറ്റാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ആളുകൾ എത്തിച്ചേരുന്ന ഒരു ആരാധനാലയം ശബരിമല. എന്നാൽ ഇപ്പോൾ അവിടെ വിവാദങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുകയാണ് ആ സംഘപരിവാർ. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ അയ്യപ്പൻ ഒപ്പം തന്നെ വാവർക്കും പ്രധാന സ്ഥാനമാണ് ഉള്ളത്. എന്നാൽ ഈ കാര്യം സംഘപരിവാറിന് യോജിക്കാൻ സാധിക്കാത്ത കാര്യമാണ് ഇതിന്റെ ഭാഗമായി വാവർ വാവരല്ല എന്നും അദ്ദേഹത്തെ സമൂഹത്തിന് കൊള്ളാത്തവൻ ചിത്രീകരിക്കാൻ കഴിയുന്ന തരത്തിലുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി ആരോപിച്ചു.