AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala weather update: ഇന്ന് മഴയുണ്ട്, പക്ഷെ ഈ ജില്ലകളിൽ മാത്രം, ചൂടിൽ വിയർക്കുന്ന ജില്ലക്കാർ ഇവർ

IMD February Forecast: വടക്കൻ കേരളത്തിൽ പകൽ ചൂട് സാധാരണയേക്കാൾ കൂടാനാണ് സാധ്യത. മറ്റ് ഭാഗങ്ങളിൽ താപനില സാധാരണ നിലയിൽ തുടരും.

Kerala weather update: ഇന്ന് മഴയുണ്ട്, പക്ഷെ ഈ ജില്ലകളിൽ മാത്രം, ചൂടിൽ വിയർക്കുന്ന ജില്ലക്കാർ ഇവർ
Rain Alert Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 01 Feb 2026 | 07:27 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തിൽ ചൂട് വർധിക്കുമെന്നും മഴ കുറയുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രവചനം. ഫെബ്രുവരിയിൽ സാധാരണ ലഭിക്കാറുള്ള കുറഞ്ഞ മഴ പോലും ഇത്തവണ ലഭിക്കാൻ സാധ്യത കുറവാണെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.

 

അടുത്ത അഞ്ച് ദിവസത്തെ മഴ പ്രവചനം

 

കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ജില്ലാടിസ്ഥാനത്തിലുള്ള ഭൂപടം പ്രകാരം വരും ദിവസങ്ങളിൽ ചില ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്

  • ഫെബ്രുവരി 1, 2: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരിയ മഴ (Light Rainfall) ലഭിക്കാൻ സാധ്യതയുണ്ട്.
  • ഫെബ്രുവരി 2: ഇടുക്കി ജില്ലയിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെടുന്നു.
  • ഫെബ്രുവരി 3: ലക്ഷദ്വീപിൽ നേരിയ മഴ ലഭിച്ചേക്കാം.

Also read – മൂന്നാറിലെ ഗ്ലാസ് ടോപ്പ് മുതൽ കൊച്ചിയിലെ ഡബിൾ ഡക്കർ വരെ; കളി മാറ്റി കെഎസ്ആർടിസി, കൊയ്തത് കോടികൾ

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയില്ല (No Rain).

താപനിലയും പ്രതിഭാസങ്ങളും

 

വടക്കൻ കേരളത്തിൽ പകൽ ചൂട് സാധാരണയേക്കാൾ കൂടാനാണ് സാധ്യത. മറ്റ് ഭാഗങ്ങളിൽ താപനില സാധാരണ നിലയിൽ തുടരും. പസഫിക് സമുദ്രത്തിൽ നിലവിലുള്ള ലാ നിന പ്രതിഭാസം വരും മാസങ്ങളിൽ ദുർബലപ്പെട്ട് ‘ന്യൂട്രൽ’ അവസ്ഥയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Follow Us