AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KSRTC : മൂന്നാറിലെ ഗ്ലാസ് ടോപ്പ് മുതൽ കൊച്ചിയിലെ ഡബിൾ ഡക്കർ വരെ; കളി മാറ്റി കെഎസ്ആർടിസി, കൊയ്തത് കോടികൾ

KSRTC Budget Tourism Wing Reports Record-Breaking: വിനോദത്തിനൊപ്പം വിജ്ഞാനവും എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'ട്രാവൽ ടു ടെക്നോളജി' പാക്കേജുകൾ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വലിയ തരംഗമായി. 310 ട്രിപ്പുകളിലായി 27 ലക്ഷം രൂപയാണ് ഈ മേഖലയിൽ നിന്ന് ലഭിച്ചത്.

KSRTC : മൂന്നാറിലെ ഗ്ലാസ് ടോപ്പ് മുതൽ കൊച്ചിയിലെ ഡബിൾ ഡക്കർ വരെ; കളി മാറ്റി കെഎസ്ആർടിസി, കൊയ്തത് കോടികൾ
പ്രതീകാത്മക ചിത്രം Image Credit source: കെഎസ്ആര്‍ടിസി ഫേസ്ബുക്ക് പേജ്‌
Aswathy Balachandran
Aswathy Balachandran | Published: 01 Feb 2026 | 06:48 AM

കൊല്ലം: ആനവണ്ടിയിലെ യാത്ര വെറുമൊരു യാത്രയല്ല, അതൊരു വികാരമാണെന്ന് മലയാളിക്ക് ഒരിക്കൽ കൂടി തെളിയിച്ചു കൊടുക്കുകയാണ് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ. കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പ്രകാശകിരണമായി മാറിയിരിക്കുകയാണ് ടൂറിസം വിഭാഗം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി കുതിച്ചുയർന്നു. നൂതനമായ പാക്കേജുകളും വിപുലമായ വിപണന തന്ത്രങ്ങളുമാണ് ഈ വൻ നേട്ടത്തിന് പിന്നിൽ.

 

തിരുവനന്തപുരം നഗരക്കാഴ്ചകൾ

 

2024 മാർച്ചിൽ ആരംഭിച്ച ഇലക്ട്രിക് ഡബിൾ ഡക്കർ സർവീസ് തലസ്ഥാനത്തെ വിനോദസഞ്ചാര രംഗത്ത് വിപ്ലവം സൃഷ്ടിച്ചു. 1,191 സർവീസുകളിലൂടെ 2.77 കോടി രൂപ വരുമാനം നേടിയ ഈ പദ്ധതിയിൽ നിന്ന് മാത്രം 2.08 കോടി രൂപ പ്രവർത്തന ലാഭമുണ്ടാക്കാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞു.

 

മൂന്നാർ ‘റോയൽ വ്യൂ’

 

മഞ്ഞുപുതച്ച മൂന്നാറിലെ മലനിരകൾ ഗ്ലാസ് ടോപ്പ് ഡബിൾ ഡക്കർ ബസിലിരുന്ന് ആസ്വദിക്കാനുള്ള സൗകര്യം സഞ്ചാരികൾ ഏറ്റെടുത്തു. ഇതിന്റെ വലിയ വിജയത്തെത്തുടർന്ന് ‘റോയൽ വ്യൂ 2’ എന്ന പേരിൽ രണ്ടാമതൊരു ബസ് കൂടി 2026 ജനുവരി 2 മുതൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. 2025 ജൂലൈയിൽ ആരംഭിച്ച കൊച്ചി ഡബിൾ ഡക്കർ സിറ്റി ടൂർ ചുരുങ്ങിയ കാലം കൊണ്ട് 3,712 യാത്രക്കാരെയാണ് ആകർഷിച്ചത്.

വിദ്യാഭ്യാസ-തീർത്ഥാടന ടൂറിസം

 

വിനോദത്തിനൊപ്പം വിജ്ഞാനവും എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ട്രാവൽ ടു ടെക്നോളജി’ പാക്കേജുകൾ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വലിയ തരംഗമായി. 310 ട്രിപ്പുകളിലായി 27 ലക്ഷം രൂപയാണ് ഈ മേഖലയിൽ നിന്ന് ലഭിച്ചത്. കൂടാതെ, വിശ്വാസികളെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ തീർത്ഥാടന പാക്കേജുകളും ലാഭകരമായി തുടരുന്നു. ദശാവതാര ക്ഷേത്രദർശനം, നാലമ്പല ദർശനം, പഞ്ചപാണ്ഡവ ക്ഷേത്രദർശനം. അന്തർസംസ്ഥാന പാക്കേജുകളായ രാമേശ്വരം, മധുര യാത്രകൾ എന്നിവയ്ക്കും ഫാൻസ് ഏറെയാണ്.

തീർത്ഥാടകർക്കായി കെഎസ്ആർടിസിയുടെ അടുത്ത വലിയ ചുവടുവെപ്പ് ഗുരുവായൂർ ദേവസ്വം ബോർഡുമായുള്ള സഹകരണമാണ്. ഈ പാക്കേജ് പ്രകാരം ഭക്തർക്ക് ഗുരുവായൂരിൽ താമസ സൗകര്യവും ക്യൂ നിൽക്കാതെ പ്രത്യേക ദർശന സൗകര്യവും കെഎസ്ആർടിസി ഉറപ്പാക്കും.

Follow Us