5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത നിർദ്ദേശം

Kerala Rain Alert Today: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മഴക്കു സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നിലവിലുണ്ട്.

Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത നിർദ്ദേശം
മഴ (Image Credits: PTI)
sarika-kp
Sarika KP | Published: 26 Oct 2024 07:09 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മഴക്കു സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നിലവിലുണ്ട്.നാളെയും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പിന്റെ ഭാ​ഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ശക്തമായ കാറ്റും മഴയുമുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Also read-Kerala Rain Update: കനത്ത മഴ; തിരുവനന്തപുരത്ത് വ്യാപക നാശം, കൺട്രോൾ റൂം തുറന്നു

ദാന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തും ശക്തമായ മഴ ലഭിക്കാൻ കാരണം. അതേസമയം, ഒഡീഷ – പശ്ചിമബംഗാൾ തീരം തൊട്ട ദാന ചുഴലിക്കാറ്റ് ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ നിരവധി സ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. കനത്ത മഴയിൽ മതിലിടിഞ്ഞ് വീട്ടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കും മണ്ണിനടിയിലായി. അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാർഡിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കനത്ത മഴയെ തുടർന്ന് വേളിയിലും പൂവാറിലും പൊഴികൾ മുറിച്ചു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായാണ് ജില്ലാ ഭരണകൂടത്തിൻറെ നിർദേശത്തെ തുടർന്ന് ജല വിഭവ വകുപ്പ് ഇരു പ്രദേശങ്ങളിലും പൊഴി മുറിച്ചത്. വേളിയിലെ പൊഴി മുറിച്ചതോടെ ആക്കുളം കായലിലെയും ആമയിഴഞ്ചാൻ തോട്ടിലെയും തെറ്റിയാറിലെയും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തിൽ മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നു.,അതേസമയം തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ക്യാമ്പുകൾ സജ്ജമാണെന്നും ആരെയും ഇതുവരെ മാറ്റിപാർപ്പിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. നെടുമങ്ങാട് താലൂക്കിൽ ആറ് വീടുകൾ ഭാഗീകമായും കാട്ടാക്കടയിൽ ഒരു വീട് ഭാഗീകമായും തകർന്നതായാണ് റിപ്പോർട്ട്.

Latest News