5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Update: കനത്ത മഴ; തിരുവനന്തപുരത്ത് വ്യാപക നാശം, കൺട്രോൾ റൂം തുറന്നു

Kerala Rain Latest Update: തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ക്യാമ്പുകൾ സജ്ജമാണെന്നും ആരെയും ഇതുവരെ മാറ്റിപാർപ്പിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. നെടുമങ്ങാട് താലൂക്കിൽ ആറ് വീടുകൾ ഭാഗീകമായും കാട്ടാക്കടയിൽ ഒരു വീട് ഭാഗീകമായും തകർന്നതായാണ് റിപ്പോർട്ട്.

Kerala Rain Update: കനത്ത മഴ; തിരുവനന്തപുരത്ത് വ്യാപക നാശം, കൺട്രോൾ റൂം തുറന്നു
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം (Image Credits: PTI)
neethu-vijayan
Neethu Vijayan | Published: 25 Oct 2024 20:27 PM

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം. കനത്ത മഴയിൽ മതിലിടിഞ്ഞ് വീട്ടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കും മണ്ണിനടിയിലായി. അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാർഡിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കനത്ത മഴയെ തുടർന്ന് വേളിയിലും പൂവാറിലും പൊഴികൾ മുറിച്ചു.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായാണ് ജില്ലാ ഭരണകൂടത്തിൻറെ നിർദേശത്തെ തുടർന്ന് ജല വിഭവ വകുപ്പ് ഇരു പ്രദേശങ്ങളിലും പൊഴി മുറിച്ചത്. വേളിയിലെ പൊഴി മുറിച്ചതോടെ ആക്കുളം കായലിലെയും ആമയിഴഞ്ചാൻ തോട്ടിലെയും തെറ്റിയാറിലെയും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തിൽ മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നു.

തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ക്യാമ്പുകൾ സജ്ജമാണെന്നും ആരെയും ഇതുവരെ മാറ്റിപാർപ്പിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. നെടുമങ്ങാട് താലൂക്കിൽ ആറ് വീടുകൾ ഭാഗീകമായും കാട്ടാക്കടയിൽ ഒരു വീട് ഭാഗീകമായും തകർന്നതായാണ് റിപ്പോർട്ട്. അരുവിക്കര ഡാമിൻ്റെ അഞ്ച് ഷട്ടറുകൾ 30 സെൻറി മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. പേപ്പാറ ഡാമിൻ്റെ നാലു ഷട്ടറും തുറന്നു. ജില്ലയിൽ താൽക്കാലികമായി ക്വാറി പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. മലയോര മേഖലയിലേക്കുളള യാത്രകൾക്കും താൽക്കാലികയാമായി നിയന്ത്രണം ഏർപ്പെടുത്തി.

വാമനപുരം നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ജലസേചന വകുപ്പിൻറെ മൈലംമൂട് സ്റ്റേഷനിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ വാമനപുരം നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

Latest News