AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Forecast: വീണ്ടും ന്യൂനമര്‍ദ്ദം വരുന്നു, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്; കേരളത്തില്‍ മഴ ശക്തമാകും

Meteorological Department warns of the possibility of heavy rain in Kerala from 27th September 2025: ഇന്ന് അതിശക്തമായ മഴയ്ക്കും, ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും, മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും

Kerala Rain Forecast: വീണ്ടും ന്യൂനമര്‍ദ്ദം വരുന്നു, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്; കേരളത്തില്‍ മഴ ശക്തമാകും
ന്യൂനമര്‍ദ്ദം Image Credit source: facebook.com/KeralaStateDisasterManagementAuthorityksdma
Jayadevan AM
Jayadevan AM | Updated On: 27 Sep 2025 | 04:36 PM

IMD’s weather warning for Kerala latest update: കേരളത്തില്‍ ഇന്ന് (സെപ്തംബര്‍ 27) അതിശക്തമായ മഴയ്ക്കും, ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ ആന്‍ഡമാന്‍ കടലില്‍ ഈ മാസം 30ന് ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കുമെന്നും, ഇത് മൂലം വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും, മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുണ്ടായിരുന്ന തീവ്ര ന്യൂനമര്‍ദ്ദം രാവിലെ കരയില്‍ പ്രവേശിച്ചു. ഒഡീഷയിലെ ഗോപാല്‍പൂരിന് സമീപമാണ് പ്രവേശിച്ചത്. നിലവില്‍ ഈ ന്യൂനമര്‍ദ്ദം തെക്കന്‍ ഒഡീഷയ്ക്ക് മുകളിലായി സ്ഥിതി ചെയ്യുന്നുണ്ടെന്നും, അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് വിശദീകരിച്ചു.

അലര്‍ട്ടുള്ള ജില്ലകള്‍

  • കോഴിക്കോട്-ഇന്ന് ഓറഞ്ച് അലര്‍ട്ട്, നാളെ യെല്ലോ അലര്‍ട്ട്
  • വയനാട്-ഇന്ന് ഓറഞ്ച് അലര്‍ട്ട്, നാളെ യെല്ലോ അലര്‍ട്ട്
  • കണ്ണൂര്‍-ഇന്ന് ഓറഞ്ച് അലര്‍ട്ട്, നാളെ യെല്ലോ അലര്‍ട്ട്
  • കാസര്‍കോട്-ഇന്ന് ഓറഞ്ച് അലര്‍ട്ട്, നാളെ യെല്ലോ അലര്‍ട്ട്
  • എറണാകുളം-ഇന്ന് യെല്ലോ അലര്‍ട്ട്
  • ഇടുക്കി-ഇന്ന് യെല്ലോ അലര്‍ട്ട്
  • തൃശൂര്‍-ഇന്ന് യെല്ലോ അലര്‍ട്ട്
  • പാലക്കാട്-ഇന്ന് യെല്ലോ അലര്‍ട്ട്
  • മലപ്പുറം-ഇന്ന് യെല്ലോ അലര്‍ട്ട്

മത്സ്യബന്ധനത്തിന് പോകരുത്‌

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പ്രതികൂല കാലാവസ്ഥയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

Also Read: Kerala Rain Alert: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; നാല് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്‌

ശക്തമായ കാറ്റ്, മിന്നല്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 30-40 കി.മീ വേഗതയില്‍ കാറ്റ് വീശിയേക്കാമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഇടിമിന്നലോടു കൂടി മഴയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കണം. ഇടിമിന്നലിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഓര്‍ത്തുവയ്ക്കാം ഈ നമ്പറുകള്‍

  1. വൈദ്യുതി കമ്പികള്‍, പോസ്റ്റുകള്‍ പൊട്ടിവീണതായി ശ്രദ്ധയില്‍പെട്ടാല്‍ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം
  2.  ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലും (1077 എന്ന നമ്പറിൽ) വിവരം അറിയിക്കാം

ജാഗ്രതാ നിര്‍ദ്ദേശം

Follow Us