Kerala Rain Alert: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; നാല് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്
Heavy Rain Waring in Northern Kerala: വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രാത്രികാലങ്ങളില്‍ മഴയ്ക്ക് ശക്തിയേറുന്നു.
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചതിനെ തുടര്‍ന്നാണ് മഴ ശക്തമാകുന്നത്. വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്.
വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രാത്രികാലങ്ങളില്‍ മഴയ്ക്ക് ശക്തിയേറുന്നു.
മഴ മുന്നറിയിപ്പുകള്‍- ഓറഞ്ച് അലര്‍ട്ട്
സെപ്റ്റംബര്‍ 27 ശനി- കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.




Also Read: Heavy Rain Lashes Kerala: സംസ്ഥാനത്ത് മഴ ശക്തം; വെള്ളത്തിൽ മുങ്ങി തലസ്ഥാനം, വ്യാപക നാശനഷ്ടം; ജാഗ്രത
യെല്ലോ അലര്‍ട്ട്
സെപ്റ്റംബര്‍ 27 ശനിയാഴ്ച- എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം
സെപ്റ്റംബര്‍ 28 ഞായര്‍- കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.