Thiruvananthapuram News: പ്രണയം നിരസിച്ചതിന് 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് ​ഗുരുതര പരിക്ക്

Thiruvananthapuram Assault News: നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. നെടുമങ്ങാട് പനവൂർ സ്വദേശിയായ സഹദാണ് പെൺകുട്ടിയെ കുത്തിപ്പരികേൽപ്പിച്ചത് എന്നാണ് റിപ്പോർട്ട്. തുടർന്ന് നാട്ടുകാർ ചേർന്നാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിച്ചത് കേസിൽ വട്ടപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.............

Thiruvananthapuram News: പ്രണയം നിരസിച്ചതിന് 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് ​ഗുരുതര പരിക്ക്

പ്രതീകാത്മക ചിത്രം

Published: 

16 Jun 2026 | 06:18 PM

തിരുവനന്തപുരം: ജില്ലയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് കുത്തേറ്റു. തിരുവനന്തപുരം ജില്ലയിലെ വെമ്പായം എന്ന സ്ഥലത്താണ് സംഭവം. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. നെടുമങ്ങാട് പനവൂർ സ്വദേശിയായ സഹദാണ് പെൺകുട്ടിയെ കുത്തിപ്പരികേൽപ്പിച്ചത് എന്നാണ് റിപ്പോർട്ട്. തുടർന്ന് നാട്ടുകാർ ചേർന്നാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിച്ചത് കേസിൽ വട്ടപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

പ്രണയം നിരസിച്ചതിലുള്ള പക

പ്രണയം നിരസിച്ചതിലുള്ള പകയാണ് സഹദ് പനവൂർ സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തുവാൻ ഉണ്ടായ കാരണമെന്നാണ് സൂചന. കഴുത്തിന് പരിക്കേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം കന്യാകുളങ്ങരയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സമയത്ത് ആയിരിക്കണം കുട്ടിയെ ആക്രമിച്ചത് എന്നാണ് സൂചന.

ALSO READ:ഫിഫ ലോകകപ്പിന്റെ മറവിൽ വമ്പൻ തട്ടിപ്പ് ; വ്യാജ TV ആപ്പുകൾ വഴി പണം തട്ടുന്നു

അതേസമയം 16 കാരിയെ കുത്തി പരിക്കേൽപ്പിച്ചതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു പെൺകുട്ടിയുടെ മുഖത്തും കഴുത്തിനും ആണ് കുത്തേറ്റത് കഴുത്തിന് പുറകിലെ കുത്ത് നല്ല ആഴത്തിലുള്ളത് ആണ് എന്നാണ് ചുറ്റും കൂടിയവർ പറയുന്നത്. പ്രധാനമായും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതിക്ക് വേണ്ടിയുള്ള തിരിച്ചിൽ ഊർജ്ജിതമാക്കിയതായാണ് പോലീസ് നൽകുന്ന വിവരം.

ബംഗാൾ കാണാൻ എത്തിയ മലയാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നതായി റിപ്പോർട്ട്

കേരളത്തിൽ ജോലി ചെയ്തിരുന്ന തന്റെ സഹപ്രവർത്തകർക്കൊപ്പം ബംഗാൾ കാണുവാൻ പോയ മലയാളിയെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നതായി റിപ്പോർട്ട് . മരിച്ചയാളുടെ പേര് വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല എന്നാൽ കൊല്ലപ്പെട്ടത് മലയാളി തന്നെയാണ് എന്നാണ് പോലീസ് നൽകുന്ന വിവരം. ജൂൺ 9ന് പശ്ചിമബംഗാളിലെ കുൽത്താലിയിൽ ആണ് സംഭവം നടന്നത്. കള്ളനാണെന്ന് ആരോപിച്ചാണ് ആക്രമിച്ചത് എന്നാണ് സൂചന. ഏകദേശം 30 വയസ്സ് പ്രായമുള്ള മലയാളിയെ മോഷണം കുറ്റം ആരോപിച്ചുകൊണ്ട് ആൾക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.

എന്നാൽ ഭാഷ അറിയാത്തതിനാൽ തന്നെ തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കാതെ അയാൾ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ 7 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ മരിച്ച വ്യക്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.രണ്ടാഴ്ച മുമ്പ് ഇയാൾ തന്റെ സുഹൃത്തുക്കളോടൊപ്പം കുൽത്താലിയിൽ എത്തി, ചൊവ്വാഴ്ച രാവിലെ ഗ്രാമത്തിലെ സങ്കിജഹാൻ പ്രദേശത്തെ ഒരു മാർക്കറ്റിൽ പോയപ്പോൾ കൊല്ലപ്പെട്ട വ്യക്തിക്ക് വഴിതെറ്റി.പിന്നാലെ മുൻ പരിചയമില്ലാത്ത ഒരു വ്യക്തിയെ സംശയകരമായ നിലയിൽ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ ഇയാൾ മോഷ്ടാവാണ് എന്ന് കരുതുകയും ഗ്രാമവാസികൾ അയാളെ കയറുകൊണ്ട് കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

ENGLISH SUMMARY

A school girl was stabbed in the district. The incident took place in Vempayam in Thiruvananthapuram district. The girl was a Plus Two student of Neduveli Higher Secondary School. It is reported that Sahad, a native of Panavoor, Nedumangad, stabbed the girl.

Follow Us
Related Stories
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല, നെയ്യിന് ഗുണനിലവാരമില്ലെന്ന് ദേവസ്വം ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ല; ചെയർമാൻ
അ‌തിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രി, പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു: വിശദീകരിച്ച് സർക്കാർ
‘ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്’; വിരുന്ന്, ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി
Kerala Rain Alert: വീണ്ടും ചക്രവാതച്ചുഴി! 12 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; വരുന്ന അഞ്ചുദിവസവും ശക്തമായ കാറ്റും മഴയും
മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി
Kerala Lottery Result Today: തോരാമഴയിലും ഭാഗ്യം തേടിയെത്താം; ഭാഗ്യതാര ലോട്ടറി ഫലം!
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ