AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

FIFA world cup 2026 : ഫിഫ ലോകകപ്പിന്റെ മറവിൽ വമ്പൻ തട്ടിപ്പ് ; വ്യാജ TV ആപ്പുകൾ വഴി പണം തട്ടുന്നു

Money Scam Under FIFA world cup 2026 : ഫുട്ബബോൾ ആരാധകരെ ലക്ഷ്യമിട്ടാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്‌. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് സംഘം തട്ടിപ്പ് നടത്തുന്നത്."ഫിഫ വേൾഡ് കപ്പ്‌ ലൈവ് ഫ്രീ, "1000+ ടിവി ചാനലുകൾ സൗജന്യം", "പ്രീമിയം ഓടിടി ഉള്ളടക്കം ഫ്രീ", "പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും" തുടങ്ങിയ ആകർഷകമായ............

FIFA world cup 2026 : ഫിഫ ലോകകപ്പിന്റെ മറവിൽ വമ്പൻ തട്ടിപ്പ് ; വ്യാജ TV ആപ്പുകൾ വഴി പണം തട്ടുന്നു
Fifa World Cup ScamImage Credit source: Getty Images,social media
Ashli C
Ashli C | Updated On: 12 Jun 2026 | 08:07 AM

തിരുവനന്തപുരം: FIFA World Cup 2026 ആരംഭിച്ചതോടെ ഇതിന്റെ മറവിൽ തട്ടിപ്പ് സംഘവും ഇറങ്ങിയിട്ടുണ്ട്. ഫുട്ബബോൾ ആരാധകരെ ലക്ഷ്യമിട്ടാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്‌. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് സംഘം തട്ടിപ്പ് നടത്തുന്നത്.

“ഫിഫ വേൾഡ് കപ്പ്‌ ലൈവ് ഫ്രീ, “1000+ ടിവി ചാനലുകൾ സൗജന്യം”, “പ്രീമിയം ഓടിടി ഉള്ളടക്കം ഫ്രീ”, “പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും” തുടങ്ങിയ ആകർഷകമായ പരസ്യങ്ങളുടെ മറവിൽ, HZ ടിവി , ഓപ്പൺ ടിവി, NB ടിവി, MAX ടിവി, XM ടിവി, TUBI ടിവി തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷനുകൾ പോലെ തന്നെ തോന്നിക്കുന്ന വ്യാജ എപികെ ഫയൽ ഫയൽ ഡൗൺലോഡ് ലിങ്കുകളിലൂടെയാണ് സംഘം തട്ടിപ്പ് തുടരുന്നത്.

ALSO READ:ഫിഫ ലോകകപ്പ് മത്സരങ്ങൾ ദൂരദർശനിൽ സൗജന്യമായി കാണാം? വാസ്തവം ഇതാണ്

ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം മൊബൈൽ ഫോണിൽ “Update Required”, “Activate Subscription”, “Enable Service” തുടങ്ങിയ സന്ദേശങ്ങൾ സജീവമാക്കാൻ ആവശ്യപ്പെടുകയും ഇതിലൂടെ ഫോണിന്റെ Accessibility Service, Screen Overlay, Notification Access തുടങ്ങിയ എല്ലാ അനുമതികളും നേടി സുരക്ഷാ സംവിധാനങ്ങൾ ദുര്‍ബലപ്പെടുത്തപ്പെടുകയും , ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലെ വിവിധ അപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാർ പ്രവേശനം നേടുന്നതായും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകുന്നു.

കൂടാതെ ഇതുവഴി ഫോണിന്റെ നിയന്ത്രണം പൂർണമായും തട്ടിപ്പുകാർ കൈ വശപ്പെടുത്തി UPI ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം അനധികൃതമായി തട്ടിയെടുക്കുന്നതായും റിപ്പോർട്ട്‌.

തട്ടിപ്പ് സംഘത്തെ തിരിച്ചറിയാൻ ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. ഫിഫ വേൾഡ് കപ് മത്സരങ്ങൾ കാണുന്നതിനു വേണ്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന എപികെ ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്.
    ഗൂഗിൾ പ്ലേ സ്റ്റോർ , ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുവാൻ ശ്രദ്ധിക്കുക.
  2. “ഫ്രീ പ്രീമിയം സബ്സ്ക്രിപ്ഷൻ “, “അൺലിമിറ്റഡ് സ്പോർട്സ് അക്സസ്സ് “, “വാച്ച് ഓൾ മാച്ചസ് ഫ്രീ ” തുടങ്ങിയ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്.
  3. അക്സസ്സിബിലിറ്റി സർവീസ് , ഇൻസ്റ്റാൾ അൺനോൺ അപ്പ്സ്‌ , സ്ക്രീൻ കണ്ട്രോൾ തുടങ്ങിയ അനുമതികൾ ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകൾ ഒഴിവാക്കുക.
  4. ബാങ്കിംഗ്, UPI ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുക.
  5. സംശയാസ്പദമായ ലിങ്കുകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഫോർവേഡ് ചെയ്യരുത് .

തട്ടിപ്പിനിരയായി എന്ന് സംശയിക്കപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ

സൈബർ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാൽ ഉടൻ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.

ENGLISH SUMMARY

With the start of the FIFA World Cup 2026, a fraud gang has also emerged under the guise of this. It is reported that cyber fraud is being widely carried out through social media targeting football fans. The gang is committing fraud through social media such as Facebook, Instagram, Telegram, and WhatsApp.

Follow Us