8 കൊല്ലം പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയെ അമ്മയുടെ കൺമുന്നിൽ വെട്ടിക്കൊലപ്പെടുത്തി ; ഭർത്താവ് അറസ്റ്റിൽ

ബുധനാഴ്ച കീർത്തിക അമ്മയോടൊപ്പം ഈ ഓഫീസിൽ നിൽക്കുമ്പോഴാണ് ഹരിപ്രസാദ് അവിടെ എത്തി കയ്യിൽ ഒളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച് കീർത്തിയെ ക്രൂരമായി വെട്ടിയത്.ആക്രമണം തടയാൻ ശ്രമിച്ച വിജയയേ‌യും ഇയാൾ വെട്ടിപ്പരിക്കൽപ്പിച്ചു. രക്തത്തിൽ കുളിച്ച് കിടന്ന കീർത്തിക സംഭവ സ്ഥലത്തു തന്നെ വച്ചു മരിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വെല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.......

8 കൊല്ലം പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയെ അമ്മയുടെ കൺമുന്നിൽ വെട്ടിക്കൊലപ്പെടുത്തി ; ഭർത്താവ് അറസ്റ്റിൽ

Hariprasad, Keerthika

Published: 

26 Nov 2026 | 01:30 PM

വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂരിൽ സംശയരോഗത്തെ തുടർന്ന് ഭാര്യയെ പിന്തുടർന്നെത്തി ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. റാണിപെട്ട് ജില്ലയിലെ അരപ്പാക്കം സ്വദേശിനി കീർത്തികയാണ് ദാരുണമായി ഭർത്താവ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവും കാർ ഡ്രൈവറുമായ ഹരിപ്രസാദിനെ പോലീസ് പിടികൂടി. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കീർത്തികയുടെ അമ്മ വിജയയ്ക്കും കൈക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്.വെല്ലൂർ സതുവാചാരി ആർടിഒ റോഡ് 12-ാം സ്ട്രീറ്റിലുള്ള ഒരു തെലുങ്ക് മാട്രിമോണി ഓഫീസിലാണ് വിജയ ജോലി ചെയ്യുന്നത്.

ബുധനാഴ്ച കീർത്തിക അമ്മയോടൊപ്പം ഈ ഓഫീസിൽ നിൽക്കുമ്പോഴാണ് ഹരിപ്രസാദ് അവിടെ എത്തി കയ്യിൽ ഒളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച് കീർത്തിയെ ക്രൂരമായി വെട്ടിയത്.ആക്രമണം തടയാൻ ശ്രമിച്ച വിജയയേ‌യും ഇയാൾ വെട്ടിപ്പരിക്കൽപ്പിച്ചു. രക്തത്തിൽ കുളിച്ച് കിടന്ന കീർത്തിക സംഭവ സ്ഥലത്തു തന്നെ വച്ചു മരിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വെല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. പരിക്കേറ്റ വിജയ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ALSO READ:ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച ഭാര്യ പിടിയിൽ; ലക്ഷ്യം 6 കോടിയുടെ ബിസിനസ്സും 2 കോടിയുടെ ഇൻഷുറൻസും

സുഹൃത്തായ മറ്റൊരു ഡ്രൈവർ വീട്ടിൽ പതിവായി…

എട്ടുവർഷം മുമ്പ് പ്രണയിച്ചാണ് ഹരിപ്രസാദും കീർത്തികയും വിവാഹിതരായത്. ഇവർക്ക് ഏഴ്, അഞ്ച് വയസ്സുള്ള രണ്ട് ആൺമക്കൾ ഉണ്ട്. ഹരിപ്രസാദിന്റെ സുഹൃത്തായ മറ്റൊരു ഡ്രൈവർ വീട്ടിൽ പതിവായി വരുന്നതിന് ചൊല്ലി കീർത്തികയ്ക്ക് ഇയാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് ചിലർ ഹരിപ്രസാദിനോട് പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഹരിപ്രസാദ് ഭാര്യയുമായി നിരന്തരം വഴി വഴക്കിടാറുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ചൊവ്വാഴ്ച ഉണ്ടായ തർക്കത്തിനിടെ ഹരിപ്രസാദ് കീർത്തികയെ ക്രൂരമായി മർദ്ദിച്ചിരുന്നു. വിവരമറിഞ്ഞ കീർത്തികയുടെ മാതാപിതാക്കൾ മകളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുവാൻ ആയി തീരുമാനിച്ചു. എന്നാൽ മകളെ കൂട്ടിക്കൊണ്ടുപോയാൽ അവൾ ജീവനോടെ ഉണ്ടാകില്ലെന്ന് ഹരിപ്രസാദ് അന്ന് ഭീഷണി മുഴക്കിയതായി ബന്ധുക്കൾ പറയുന്നു.

തുടർന്ന് പരിക്കേറ്റ കീർത്തികയെ മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയത്ത് ഹരിപ്രസാ​ദ് പലതവണ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയാൽ ഹരിപ്രസാദ് അവിടെ ഉണ്ടാകുമെന്നും വീണ്ടും ആക്രമിക്കുമെന്നും ഭയന്ന് മാതാപിതാക്കൾ സുരക്ഷിതത്വം കരുതിയാണ് കീർത്തികയെ അമ്മ ജോലി ചെയ്യുന്ന മാട്രിമോണി ഓഫീസിലേക്ക് കൊണ്ടുപോയത്. എന്നാൽ ഇവിടേക്ക് പിന്തുടർന്നെത്തി ഹരിപ്രസാദ് അമ്മയുടെ കൺമുന്നിൽ വച്ച് കീർത്തിയെ കൊലപ്പെടുത്തുകയായിരുന്നു. കീഴടങ്ങിയ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ENGLISH SUMMARY

In Vellore, Tamil Nadu, a husband stabbed his wife to death after following her, driven by suspicion. The victim, Keerthika—a native of Arapakkam in Ranipet district—was brutally murdered by her husband. The police have apprehended the husband, Hariprasad, who works as a car driver. Keerthika’s mother, Vijaya, also sustained a serious hand injury while attempting to save her daughter.

Loading...
Unable to load recommendations.
Follow Us
സ്വർണവില തിരിച്ചുകയറി; ഇനി ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ
കറുത്ത എള്ളോ വെളുത്ത എള്ളോ ശരീരത്തിന് ഏറ്റവും ഗുണകരം?
തക്കാളി ജാം ഉണ്ടാക്കിയാലോ, ഹെൽത്തിയാണ് ഈസിയും
വില 1.49 ലക്ഷം, Aerox 155 - യമഹയുടെ പ്രീമിയം സ്റ്റൈൽ സ്കൂട്ടർ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ