Kochi Metro: ട്രെയിന്‍ ഇറങ്ങി മെട്രോ കയറാന്‍ ഇനി ഓട്ടോ വേണ്ട; രണ്ടും കല്‍പ്പിച്ച് കെഎംആര്‍എലും
Thrippunithura Metro Station and Railway Station Connection: 2025-26 വര്‍ഷത്തെ ദക്ഷിണ റെയില്‍വേയുടെ പ്രധാന പദ്ധതികളില്‍ ആകാശപ്പാത ഉള്‍പ്പെടുത്താനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനെയും മെട്രോ സ്‌റ്റേഷനെയും ബന്ധിപ്പിക്കുന്ന ഉയരത്തിലുള്ള നടപ്പാതയാണ് നിര്‍മ്മിക്കുക.
കൊച്ചി: കൊച്ചി മെട്രോയിലും വമ്പന്‍ മാറ്റങ്ങള്‍ വരുന്നു. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനെയും മെട്രോ സ്‌റ്റേഷനെയും ബന്ധിപ്പിച്ച് ആകാശപാത നിര്‍മ്മിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഒരുങ്ങുന്നു. പദ്ധതിയുടെ അനുമതിയ്ക്കായി രൂപരേഖ ഇന്ത്യന്‍ റെയില്‍വേയ്ക്ക് കെഎംആര്‍എല്‍ സമര്‍പ്പിച്ചു. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മെട്രോ സ്‌റ്റേഷനിലേക്കാണ് ആകാശപ്പാത ഒരുക്കുന്നത്.
2025-26 വര്‍ഷത്തെ ദക്ഷിണ റെയില്‍വേയുടെ പ്രധാന പദ്ധതികളില്‍ ആകാശപ്പാത ഉള്‍പ്പെടുത്താനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനെയും മെട്രോ സ്‌റ്റേഷനെയും ബന്ധിപ്പിക്കുന്ന ഉയരത്തിലുള്ള നടപ്പാതയാണ് നിര്‍മ്മിക്കുക.
തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനിലെ അനധികൃത പ്രവേശന കവാടം വീണ്ടും തുറക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തെ തുടര്‍ന്ന് ഹൈബി ഈഡന്‍ എംപി റെയില്‍വേയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനത്തിലാണ് ആകാശപ്പാതയുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നത്.




അതേസമയം, പ്രവേശന കവാടം അംഗീകരിക്കപ്പെട്ട ഒന്നായിരുന്നില്ല എന്നും നേരത്തെ റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ യാദൃശ്ചികമായി രൂപപ്പെട്ടതാണെന്നും റെയില്‍വേ വ്യക്തമാക്കി. നിയമപരമല്ലാത്ത പ്രവേശന കവാടത്തിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് കണ്ടെത്തി. ഈ ഭാഗത്തുള്ള ട്രെയിനിന്റെ സ്പീഡ് വളരെ കൂടുതലാണ്. അതിനാല്‍ തന്നെ അപകട സാധ്യത വര്‍ധിക്കുന്നുവെന്നും റെയില്‍വേ പറയുന്നു.
സുരക്ഷ, സുരക്ഷ സംവിധാനങ്ങള്‍, പ്രവര്‍ത്തനക്ഷമത എന്നിവയെല്ലാം കണക്കിലെടുത്ത് പ്രവേശനം കവാടം അടച്ചിടേണ്ടത് അത്യാവശ്യമാണ്. ഈ കവാടത്തില്‍ ഗേറ്റ് സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്നും റെയില്‍വേ പറയുന്നു.