AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kollam Accident: കൊല്ലത്ത് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം

Kollam Accident Death: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മരിച്ച മൂന്ന് പേരും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവരാണ്.

Kollam Accident: കൊല്ലത്ത് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം
Kollam Accident
Sarika KP
Sarika KP | Updated On: 11 Dec 2025 | 07:29 AM

കൊല്ലം: കൊല്ലം അഞ്ചലിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മരിച്ച മൂന്ന് പേരും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവരാണ്. ശ്രുതി ലക്ഷ്മി (16), ജ്യോതി ലക്ഷ്മി (21), ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.

പുനലൂർ റോഡിൽ മാവിള ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ​ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്.

Also Read:ചിത്രപ്രിയയും അലനും തമ്മിൽ വഴക്ക് പതിവ്, കൊലപാതകത്തിലേക്ക് നയിച്ചത് സംശയം; മൃതദേഹത്തിന് സമീപം മദ്യക്കുപ്പി

ആന്ധ്രാപ്രദേശിൽ നിന്നുണ്ടായിരുന്നവരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിലുള്ള ആർക്കും പരിക്കില്ല. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അഞ്ചൽ പൊലീസ് കേസ് രജിസ്റ്റ‌ർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.