Influenza death Kerala : വെറുതെ വന്നുപോകില്ല പുതിയ ജലദോഷം, 11 മാസത്തിനിടെ മരിച്ചത് 35 പേർ
Influenza-Linked 35 Deaths: കോവിഡിനെക്കാൾ ഭീകരമായ അവസ്ഥയാണ് പലരിലും വൈറസ് ബാധ ഉണ്ടായ സമയത്ത് കാണപ്പെട്ടത്.

Influenza
തിരുവനന്തപുരം: ഇത്തവണ വന്നുപോയ ജലദോഷം പലരേയും വല്ലാതെ ഉലച്ചിട്ടുണ്ട്. സാധാരണ ജലദോഷമെന്നു കരുതി പനിക്കൂർക്കയും ചുക്കുകാപ്പിയുമായി ഇരുന്നവർക്കും ആശുപത്രിയിൽ കയറേണ്ടി വന്നു. ക്ഷീണവും ബുദ്ധമൂട്ടും കാരണം പലരും ആഴ്ചകളോളം വീണുപോയിട്ടുണ്ട്.
ഇതിനെല്ലാം കാരണം ഇൻഫ്ലുവൻസയാണെന്നാണ് പൊതുവെ പറയുന്നത്. ഇൻഫ്ലുവൻസ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നോക്കുമ്പോഴാണ് ഈ പ്രശ്നം എത്ര രൂക്ഷമാണ് എന്ന് മനസ്സിലാകുന്നത്. കഴിഞ്ഞ 11 മാസത്തിനുള്ളിൽ 35 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഈ വർഷം അയ്യായിരത്തിലധികം പേർക്കാണ് ഈ വൈറസ് ബാധിച്ചത്.
അതിൽ 1700 പേർക്ക് രോഗം വന്നത് ഈ ഒരു മാസത്തിലാണ് എന്ന് പ്രത്യേകം ഓർക്കണം. ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെട്ട എച്ച് 3 എൻ 2 വിഭാഗത്തിൽ പെട്ട വൈറസിന്റ സാന്നിധ്യമാണ് ഇപ്പോൾ അപകടമായിരിക്കുന്നത്.
എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. വായുവിലൂടെ പകരുന്ന രോഗമാണിത്. എന്നാൽ തന്നെ ആളുകൾ ഒത്തുചേരുന്ന ഓണാഘോഷം പോലുള്ള പരിപാടികളിൽ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കോവിഡിന് സമാനമായ പ്രതിരോധം വേണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ അഭിപ്രായം.
കാരണം കോവിഡിനെക്കാൾ ഭീകരമായ അവസ്ഥയാണ് പലരിലും വൈറസ് ബാധ ഉണ്ടായ സമയത്ത് കാണപ്പെട്ടത്. എ ബി സി ഡി എന്നീ വിഭാഗങ്ങളിൽ പെട്ട വൈറസ് ഉണ്ട്. ഇതിൽ കേരളത്തിൽ പ്രധാനമായി കണ്ടുവരുന്നത് എ ബി വിഭാഗങ്ങളാണ്. ഇതിൽ തന്നെ എച്ച് വൺ നേരത്തെ തന്നെ ഉള്ളതാണ്.
ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക
- ചുമ്മാ ഛർദി തൊണ്ടവേദന പേശി വേദന ശ്വാസ തടസ്സം എന്നിവ പനിയോടൊപ്പം ഉണ്ടെങ്കിൽ ഏറെ ശ്രദ്ധിക്കണം.
- ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന പനിയാണ് ഇത് തുടർച്ചയായി പനിയും നെഞ്ചുവേദനയും അസ്വസ്ഥതയും ഭക്ഷണം കഴിക്കുമ്പോൾ ഉള്ള വേദനയും അനുഭവപ്പെട്ടാൽ തീർച്ചയായും ഡോക്ടറുടെ സേവനം തേടണം.
- വായുവിലൂടെ പകരുന്ന രോഗമായതിനാൽ വ്യക്തികൾ ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് പടരുമെന്നാണ് വിദഗ്ധർ പറയുന്നത്.
- വൈറസ് ഉള്ള പ്രതലവുമായി സമ്പർക്കത്തിൽ ആയ വ്യക്തിയുടെ മൂക്കിലൂടെ വായിലൂടെയോ രോഗം പടരും.
- പലരും വാക്സിൻ എടുക്കുന്ന നിലയിൽ വരെ കാര്യങ്ങൾ എത്തിയിട്ടുണ്ട്. സൂക്ഷിക്കുക എന്നതാണ് പ്രധാനമായും ഈ വിഷയത്തിൽ ചെയ്യാനുള്ളത്