Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Instant digital licenses in kerala: ഡിജിറ്റൽ പകർപ്പിലേക്ക് മാറിയതോടെ ഈ കാലതാമസം ഗണ്യമായി കുറഞ്ഞു. പുതിയ ലാപ്ടോപ്പുകൾ എത്തുന്നതോടെ ഓഫീസിൽ പോകാതെ തന്നെ ഗ്രൗണ്ടിൽ വെച്ച് ഉദ്യോഗസ്ഥർക്ക് അപ്‌ലോഡിങ് നടത്താൻ കഴിയും എന്നത് വലിയ പുരോഗതിയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് വിതരണത്തിൽ വൻ മാറ്റത്തിനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് തൽസമയം തന്നെ ലൈസൻസ് ലഭ്യമാക്കുന്ന പുതിയ സംവിധാനം ഉടൻ നിലവിൽ വരും. ഇതിനായി ഉദ്യോഗസ്ഥർക്ക് ലാപ്ടോപ്പുകൾ വാങ്ങുന്നതിനായി ഒന്നരക്കോടി രൂപ സർക്കാർ അനുവദിച്ചു.
പുതിയ സംവിധാനം എങ്ങനെ?
നിലവിൽ ടെസ്റ്റ് ഗ്രൗണ്ടുകളിൽ പരിശോധന പൂർത്തിയാക്കിയ ശേഷം വെഹിക്കിൾ ഇൻസ്പെക്ടർമാർ ഓഫീസിൽ തിരിച്ചെത്തി നടപടികൾ പൂർത്തിയാക്കിയാലേ ലൈസൻസ് അനുവദിക്കൂ. ഇതുമൂലം രാവിലെ ടെസ്റ്റ് ജയിക്കുന്നവർക്ക് ലൈസൻസ് വിവരങ്ങൾ ഓൺലൈനിൽ വരാൻ രാത്രിയാകുമായിരുന്നു.
Also read – എത്തുന്നു പുതിയ പാസഞ്ചർ ട്രെയിൻ, ഉദ്ഘാടനം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ
പുതിയ ക്രമീകരണമനുസരിച്ച്, ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ചുതന്നെ ഇൻസ്പെക്ടർമാർക്ക് ‘സാരഥി’ സോഫ്റ്റ്‌വേറിൽ ഫലം രേഖപ്പെടുത്താം. ഇതിനായി 294 ലാപ്ടോപ്പുകളാണ് വകുപ്പ് വാങ്ങുന്നത്. ടെസ്റ്റ് പാസാകുന്ന നിമിഷം തന്നെ അപേക്ഷകന് തന്റെ ഡിജിറ്റൽ ലൈസൻസ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാം. നേരത്തെ ലൈസൻസ് കാർഡുകൾ പ്രിന്റ് ചെയ്ത് തപാലിൽ വരാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമായിരുന്നു.
ഡിജിറ്റൽ പകർപ്പിലേക്ക് മാറിയതോടെ ഈ കാലതാമസം ഗണ്യമായി കുറഞ്ഞു. പുതിയ ലാപ്ടോപ്പുകൾ എത്തുന്നതോടെ ഓഫീസിൽ പോകാതെ തന്നെ ഗ്രൗണ്ടിൽ വെച്ച് ഉദ്യോഗസ്ഥർക്ക് അപ്‌ലോഡിങ് നടത്താൻ കഴിയും എന്നത് വലിയ പുരോഗതിയാണ്.