Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?

Instant digital licenses ​in kerala: ഡിജിറ്റൽ പകർപ്പിലേക്ക് മാറിയതോടെ ഈ കാലതാമസം ഗണ്യമായി കുറഞ്ഞു. പുതിയ ലാപ്ടോപ്പുകൾ എത്തുന്നതോടെ ഓഫീസിൽ പോകാതെ തന്നെ ഗ്രൗണ്ടിൽ വെച്ച് ഉദ്യോഗസ്ഥർക്ക് അപ്‌ലോഡിങ് നടത്താൻ കഴിയും എന്നത് വലിയ പുരോഗതിയാണ്.

Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?

Kerala Driving License

Published: 

21 Jan 2026 | 07:18 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് വിതരണത്തിൽ വൻ മാറ്റത്തിനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് തൽസമയം തന്നെ ലൈസൻസ് ലഭ്യമാക്കുന്ന പുതിയ സംവിധാനം ഉടൻ നിലവിൽ വരും. ഇതിനായി ഉദ്യോഗസ്ഥർക്ക് ലാപ്ടോപ്പുകൾ വാങ്ങുന്നതിനായി ഒന്നരക്കോടി രൂപ സർക്കാർ അനുവദിച്ചു.

പുതിയ സംവിധാനം എങ്ങനെ?

 

നിലവിൽ ടെസ്റ്റ് ഗ്രൗണ്ടുകളിൽ പരിശോധന പൂർത്തിയാക്കിയ ശേഷം വെഹിക്കിൾ ഇൻസ്പെക്ടർമാർ ഓഫീസിൽ തിരിച്ചെത്തി നടപടികൾ പൂർത്തിയാക്കിയാലേ ലൈസൻസ് അനുവദിക്കൂ. ഇതുമൂലം രാവിലെ ടെസ്റ്റ് ജയിക്കുന്നവർക്ക് ലൈസൻസ് വിവരങ്ങൾ ഓൺലൈനിൽ വരാൻ രാത്രിയാകുമായിരുന്നു.

Also read – എത്തുന്നു പുതിയ പാസഞ്ചർ ട്രെയിൻ, ഉദ്ഘാടനം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ

പുതിയ ക്രമീകരണമനുസരിച്ച്, ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ചുതന്നെ ഇൻസ്പെക്ടർമാർക്ക് ‘സാരഥി’ സോഫ്റ്റ്‌വേറിൽ ഫലം രേഖപ്പെടുത്താം. ഇതിനായി 294 ലാപ്ടോപ്പുകളാണ് വകുപ്പ് വാങ്ങുന്നത്. ടെസ്റ്റ് പാസാകുന്ന നിമിഷം തന്നെ അപേക്ഷകന് തന്റെ ഡിജിറ്റൽ ലൈസൻസ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാം. നേരത്തെ ലൈസൻസ് കാർഡുകൾ പ്രിന്റ് ചെയ്ത് തപാലിൽ വരാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമായിരുന്നു.

ഡിജിറ്റൽ പകർപ്പിലേക്ക് മാറിയതോടെ ഈ കാലതാമസം ഗണ്യമായി കുറഞ്ഞു. പുതിയ ലാപ്ടോപ്പുകൾ എത്തുന്നതോടെ ഓഫീസിൽ പോകാതെ തന്നെ ഗ്രൗണ്ടിൽ വെച്ച് ഉദ്യോഗസ്ഥർക്ക് അപ്‌ലോഡിങ് നടത്താൻ കഴിയും എന്നത് വലിയ പുരോഗതിയാണ്.

Related Stories
Medisep Phase 2: അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ
Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
Kerala Coastal Alert issued: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം, ഈ ജില്ലകളിൽ കടലാക്രമണ സാധ്യത പ്രവചിച്ച് അധികൃതർ
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്