Jacobite – Orthodox Church Dispute : വീണ്ടും യാക്കോബായ – ഓർത്തഡോക്സ് സംഘർഷം; സംഭവം പിറമാടം പള്ളിയിൽ , ഇടപെട്ട് പോലീസ്
വീണ്ടും ഓർത്തഡോക്സ് യാക്കോബായ തർക്കം. മൂവാറ്റുപുഴയ്ക്ക് അടുത്തുള്ള പിറമാടം സെന്റ് ജോൺസ് ബെത്‌ലഹേം പള്ളിയിലാണ് ഇരു വിഭാഗങ്ങളിൽ തമ്മിൽ സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗത്തിലെ വൈദികർ തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യവും ഉണ്ടായി. പള്ളിയുമായി ബന്ധപ്പെട്ട അവകാശ തർക്കങ്ങൾ ആണ് സംഘർഷത്തിലേക്ക് നയിച്ചത്. ഞായറാഴ്ച രാവിലെ ഓർത്തഡോക്സ് വൈദികർ ആരാധനയ്ക്കായി എത്തിയപ്പോഴാണ് തർക്കം ഉണ്ടായതും ഏറ്റുമുട്ടുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയതും.

പ്രതീകാത്മക ചിത്രം
പിറവം : വീണ്ടും ഓർത്തഡോക്സ് യാക്കോബായ തർക്കം. മൂവാറ്റുപുഴയ്ക്ക് അടുത്തുള്ള പിറമാടം സെന്റ് ജോൺസ് ബെത്‌ലഹേം പള്ളിയിലാണ് ഇരു വിഭാഗങ്ങളിൽ തമ്മിൽ സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗത്തിലെ വൈദികർ തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യവും ഉണ്ടായി. പള്ളിയുമായി ബന്ധപ്പെട്ട അവകാശ തർക്കങ്ങൾ ആണ് സംഘർഷത്തിലേക്ക് നയിച്ചത്. ഞായറാഴ്ച രാവിലെ ഓർത്തഡോക്സ് വൈദികർ ആരാധനയ്ക്കായി എത്തിയപ്പോഴാണ് തർക്കം ഉണ്ടായതും ഏറ്റുമുട്ടുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയതും.
അവകാശ തർക്കം തുടരുന്നതിനിടെ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയ ഓർത്തഡോക്സ് വിഭാഗം ആരാധനയ്ക്കായി എത്തുകയായിരുന്നു. മൂവാറ്റുപുഴ സബ് കോടതിയിൽ നിന്നാണ് ഇവർക്ക് അനുകൂലമായ വിധി ഉണ്ടായത്. വിശ്വാസങ്ങൾ അനുസരിച്ച് ഏറ്റവും പരിപാവനമായ ഇടമായ മദ്ബഹയിൽ വച്ചാണ് ഇരു വിഭാഗം വൈദികരും പരസ്പരം പോരടിച്ചത്. സംഘർഷത്തിൽ വൈദികർ അടക്കം ആറു പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. സംഭവത്തിൽ തുടർന്ന് പോലീസ് ഇടപെടൽ ഉണ്ടായി.
Also Read : പോലീസിന് പ്ലാൻ B വേണ്ടിവന്നില്ല; അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി
നിലവിൽ പള്ളി പോലീസിന്റെ സംരക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. സംഘർഷം രൂക്ഷമാകാൻ സാധ്യതയുണ്ട് എന്ന് കണ്ടാണ് പോലീസ് നടപടി. കൂടുതൽ ഫോഴ്സിനെ പള്ളിയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കളക്ടറുമായി അടക്കം വിഷയത്തിൽ ചർച്ച നടത്തി തീരുമാനത്തിലെത്തിയതിന് ശേഷം മാത്രം മതി പള്ളിയിലെ ആരാധന എന്ന് പോലീസ് ഇരു വിഭാഗത്തെയും അറിയിച്ചിട്ടുണ്ട്. നിലവിൽ രണ്ട് വിഭാഗക്കാരെയും പള്ളിയിൽ നിന്ന് പുറത്തേക്ക് മാറ്റിയിട്ടുണ്ട്.
പിന്നീട് ഓർത്തഡോക്സ് വിഭാഗത്തിലെ വൈദികർ തങ്ങൾളെ ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിക്ക് പുറത്ത് കസേര ഇട്ടിരുന്നു പ്രതിഷേധിക്കുന്ന സാഹചര്യവും ഉണ്ടായി. തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമം നടത്തി. എന്നാൽ തങ്ങൾ പിന്മാറില്ലെന്ന് ഓർത്തഡോക്സ് വിഭാഗം വൈദികർ നിലപാടെടുത്തു. ഇതിനു ശേഷമാണ് പോലീസ് പള്ളിക്ക് കാവൽ ഏർപ്പെടുത്തി ആളുകളെ അവിടുന്ന് മാറ്റിയത്. അടുത്ത ദിവസം കളക്ടറുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം മാത്രം മതി പള്ളിയിലേക്കുള്ള പ്രവേശനം എന്ന നിലപാട് പോലീസും എടുത്തു.
English Summary
The dispute between the Orthodox and Jacobite factions has flared up again. A clash broke out between the two groups at the Piramadam St. John’s Bethlehem Church near Muvattupuzha. The confrontation even saw priests from the Jacobite and Orthodox factions clashing with each other. The conflict stemmed from disputes regarding rights over the church. The altercation arose—and escalated into a physical confrontation—when Orthodox priests arrived for worship on Sunday morning.