Janani Suraksha Yojana: ഗര്‍ഭിണികള്‍ ഇതറിഞ്ഞോ? സര്‍ക്കാര്‍ വഹിക്കും എല്ലാ ചെലവും, കൂടെ ധനസഹായവും
What Is Janani Suraksha Yojana in Kerala: Full Details You Need to Know: ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും ആരോഗം സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഈ ആരോഗ്യപദ്ധതിക്ക് തുടക്കം കുറിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി നടപ്പാക്കുന്ന പദ്ധതി ഓരോ വര്‍ഷവും നിരവധി പേര്‍ക്ക് തുണയേകുന്നു.

പ്രതീകാത്മക ചിത്രം
ഗർഭിണകൾക്കും അമ്മമാർക്കും കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY). ഇത് കൂടാതെ കേന്ദ്ര സർക്കാർ മുഖേനേ സംസ്ഥാനങ്ങളിൽ ഗര്‍ഭിണികള്‍ക്ക് സൗജന്യ ചികിത്സയും സാമ്പത്തിക സഹായവും നല്‍കുന്ന മറ്റൊരു പദ്ധതിയും രൂപീകരിച്ചിട്ടുണ്ട്. ജനനി സുരക്ഷാ യോജന (Janani Surksha Yojana- JSY) എന്നാണ് പദ്ധതിയുടെ പേര്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജനനി സുരക്ഷാ യോജന വഴി സംസ്ഥാനത്തെ നിര്‍ധനരായ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യങ്ങള്‍ ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. സര്‍ക്കാര്‍, സർക്കാർ-അംഗീകൃത സ്വകാര്യ ആശുപത്രികള്‍ പ്രസവിക്കുന്ന സ്ത്രീകള്‍ക്കാണ് ഈ പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നത്.
ജനനി സുരക്ഷ യോജന
നിർധന കുടുംബങ്ങളിലെ ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും ആരോഗ്യം സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഈ ആരോഗ്യപദ്ധതിക്ക് തുടക്കം കുറിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി സംസ്ഥാനങ്ങളിലെ മാതൃ ശിശു വികസന വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതി ഓരോ വര്‍ഷവും നിരവധി പേര്‍ക്കാണ് തുണയേകുന്നത്. ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമായ പ്രസവം ഉറപ്പാക്കുക, അമ്മയുടെയും കുഞ്ഞിന്റെയും മരണനിരക്ക് കുറയ്ക്കുക, സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ സർക്കരുകളുടെ ലക്ഷ്യം.
Also Read: Sthree Suraksha Pension: സ്ത്രീസുരക്ഷ പെന്‍ഷന്‍ വന്നില്ലേ ഇതുവരെ? ഒരാഴ്ചകൊണ്ട് അക്കൗണ്ടിലെത്തും
ആര്‍ക്കെല്ലാം പദ്ധതിക്ക് അര്‍ഹതയുണ്ട്?
19 വയസിന് മുകളില്‍ പ്രായമുള്ള ബിപിഎല്‍ കുടുംബത്തിലെ ഗര്‍ഭിണികള്‍ക്കാണ് പദ്ധതി വഴി പ്രധാനമായും ആനുകൂല്യം ലഭിക്കുക. ഇവര്‍ക്ക് മാത്രമല്ല, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട സ്ത്രീകള്‍ക്കും ജനനി സുരക്ഷ യോജന പദ്ധതിയുടെ ആനുകൂല്യം നേടാനാകും. ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് 700 രൂപയും നഗരത്തിലുള്ളവര്‍ക്ക് 600 രൂപയുമാണ് പ്രസവാനന്തര ധനസഹായമായി സർക്കാരിൽ നിന്നും ഈ പദ്ധതിയിലൂടെ ലഭിക്കുക.
എങ്ങനെ അപേക്ഷിക്കാം?
ഗര്‍ഭധാരണത്തിന്റെ ആദ്യഘട്ടത്തില്‍, അതായത് മൂന്ന് മാസത്തിനുള്ളിൽ നിങ്ങളുടെ ആശ വര്‍ക്കര്‍ മുഖേന അല്ലെങ്കില്‍ സമീപത്തെ സർക്കാർ ആരോഗ്യകേന്ദ്രം വഴി പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്യണം. ബിപിഎല്‍ റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ഡോക്ടറുടെ സർട്ടിഫിക്കേറ്റ് എന്നിവയാണ് ജനനി സുരക്ഷ യോജനയ്ക്ക് അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ രേഖകള്‍. ബാങ്ക് മുഖേനയാണ് സർക്കാർ ധനസഹായം നൽകുന്നത്.