Jose K Mani: യുഡിഎഫിൽ പോകുകയാണെങ്കിൽ 5 എംഎൽഎമാരും കൂടെയുണ്ടാകും; ജോസ് കെ. മാണി
Jose K Mani about udf join: 2020 കേരള കോൺഗ്രസിന് യുഡിഎഫിൽ നിന്നും പുറത്താക്കിയപ്പോൾ ചേർത്തുപിടിക്കുന്നതിന് കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുത്തപ്പോൾ അതിനൊപ്പം ഉറച്ചു നിൽക്കണം എന്ന്....

Jose K Mani
കോട്ടയം: കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോകാനുള്ള നീക്കത്തിന് വിലങ്ങു തടിയായത് മന്ത്രി റോഷി അഗസ്റ്റിൻ ആണെന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ജോസ് കെ മാണി. കേരള കോൺഗ്രസ് ബൂർഷ്വാ പാർട്ടി ആണെന്ന് അടക്കമുള്ള രീതിയിൽ സംസാരിച്ചത് വർഗീസ് ആണെന്ന് കരുതുന്നില്ലെന്നും, ആരാണെങ്കിലും പണ്ടുകാലത്തെ സഖാക്കളെപ്പോലെ വായനാശീലമുള്ള ആളല്ല ഇത് എന്ന് തനിക്ക് മനസ്സിലായി എന്നും ജോസ് കെ മാണി പ്രതികരിച്ചു.
അങ്ങനെ ആയിരുന്നെങ്കിൽ കെ എം മാണിയുടെ അധ്വാനവർഗ സിദ്ധാന്തം ഒരു പ്രാവശ്യമെങ്കിലും വായിച്ചേനെ. അധ്വാനിക്കുന്ന വർഗ്ഗം ഒരു ബൂർഷകൾ അല്ല. പുറത്തുവന്ന ശബ്ദരേഖ വർഗീസിന്റെതാണെങ്കിലും അല്ലെങ്കിൽ കാലം മാറി സംസാരിച്ചത് ആണെന്ന് തോന്നുന്നു. 2020 കേരള കോൺഗ്രസിന് യുഡിഎഫിൽ നിന്നും പുറത്താക്കിയപ്പോൾ ചേർത്തുപിടിക്കുന്നതിന് കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുത്തപ്പോൾ അതിനൊപ്പം ഉറച്ചു നിൽക്കണം എന്ന് പറഞ്ഞത് റോഷിയും ജയരാജും അടക്കാമുള്ളവരാണ്.
അതേക്കുറിച്ച് ആയിരിക്കും ഒരു പക്ഷെ അദ്ദേഹം പറഞ്ഞതെന്നും ജോസ് കെ മാണി വ്യക്തമാക്കി. ഇതുവരെ നിലപാട് മാറുന്നതിനെക്കുറിച്ചും മുന്നണി മാറ്റത്തെക്കുറിച്ചും ചർച്ചകൾ ഉണ്ടായിട്ടില്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം അഭിപ്രായങ്ങളും ചർച്ചകളും നടന്നിട്ടുണ്ട്. ഇപ്പോൾ യുഡിഎഫിനൊപ്പം പോവുകയാണെങ്കിൽ തന്റെ കൂടെ 5 എംഎൽഎമാരും ഒപ്പം ഉണ്ടാകും. ഇതേക്കുറിച്ച് നേരത്തെ നടത്തിയ പത്രസമ്മേളനത്തിലും വ്യക്തമാക്കിയതാണ്. എന്നാൽ അതല്ല തങ്ങളുടെ നിലപാട് ഇടതുപക്ഷമാണ് തങ്ങളെ ചേർത്തുപിടിച്ചത്. ഇപ്പോഴും അവർക്കൊപ്പം ആണ്. അതിനാൽ തന്നെ ഉത്തരവാദിത്വമുള്ള ഒരു നേതാവ് എന്ന രീതിയിൽ ഇത്തരത്തിൽ ഒരു സംസാരം ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ല എന്നും വിവാദത്തിൽ കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരള കോൺഗ്രസ് എൽഡിഎഫ് യുഡിഎഫിലേക്ക് പോകുന്നു എന്ന തരത്തിൽ അഭിമുഖങ്ങൾ ഉയർന്നിരുന്നു. ജോസ് കെ മാണി യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയെന്നും മന്ത്രി ഘോഷയാഗസ്റ്റ് അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ ഇതിനോട് വിയോജിച്ചു എന്നും തരത്തിലുള്ള പ്രചാരണങ്ങളാണ് ഉണ്ടായിരുന്നത്.