Kerala Ration Distribution: ജൂലൈ മാസത്തെ റേഷൻ വിതരണം: നിങ്ങളുടെ കാർഡിനു ലഭിക്കുന്ന വിഹിതമെത്ര എന്നറിണോ?

Ration Distribution in Kerala: ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കാണ് ഈ കാർഡ് നൽകുന്നത്. ഇവരുടെ വാർഷിക വരുമാനം 24200 രൂപയ്ക്കു താഴെയായിരിക്കും. നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും ഇവർക്ക് സൗജന്യമായി ഈ മാസം ലഭിക്കും.

Kerala Ration Distribution: ജൂലൈ മാസത്തെ റേഷൻ വിതരണം: നിങ്ങളുടെ കാർഡിനു ലഭിക്കുന്ന വിഹിതമെത്ര എന്നറിണോ?

Ration Distribution Kerala

Updated On: 

30 Jun 2025 16:33 PM

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ റേഷൻ വിതരണം ഓഗസ്റ്റ് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചതിന് പിന്നാലെ റേഷൻ വിതരണ വിഹിതം എത്രയെന്ന വിവരവും പുറത്തുവരുന്നു. ഓരോ കാർഡുകാർക്കും എത്ര വിഹിതം ലഭിക്കുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിൽ പ്രധാനമായും നാലുതരം റേഷൻ കാർഡുകളാണ് ഉള്ളത്. ഇതിൽ ഓരോ കാർഡ് വിഭാഗത്തിനും ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങളുടെയും മറ്റ് സാധനങ്ങളുടെയും അളവിലും നിരക്കിലും വ്യത്യാസമുണ്ട്.

 

അന്ത്യോദയ അന്ന യോജന, (മഞ്ഞ കാർഡ്)

സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗത്തിൽപ്പെട്ടവർക്കും സ്ഥിര വരുമാനം ഇല്ലാത്തവർക്കും ആണ് ഈ കാർഡ് ലഭിക്കുന്നത്. ഈ കാർഡ് ഉള്ളവർക്ക് 30 കിലോ അരിയും മൂന്നു കിലോ ഗോതമ്പും സൗജന്യമായും, രണ്ടു പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ഒരു കിലോ പഞ്ചസാര 27 രൂപയ്ക്കും ലഭിക്കും.

 

Read Also: Dowry death: 100 പവൻ സ്വർണവും വോൾവോ കാറും പോര, തിരുപ്പൂരിൽ സ്ത്രീധന പീഡനം; നവവധു ജീവനൊടുക്കി

 

മുൻഗണന വിഭാഗം ( പിങ്ക് കാർഡ് )

ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കാണ് ഈ കാർഡ് നൽകുന്നത്. ഇവരുടെ വാർഷിക വരുമാനം 24200 രൂപയ്ക്കു താഴെയായിരിക്കും. നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും ഇവർക്ക് സൗജന്യമായി ഈ മാസം ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും മൂന്ന് കിലോ കുറച്ച് അതിനുപകരം മൂന്ന് പാക്കറ്റ് ആട്ട 9 രൂപ നിരക്കിലും ലഭിക്കുന്നതാണ്.

 

സംസ്ഥാന സബ്സിഡി ലഭിക്കുന്നവർ ( നീല കാർഡ്)

ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ള എന്നാൽ സബ്സിഡിക്ക് അർഹതയുള്ള കുടുംബങ്ങൾക്കാണ് ഈ കാർഡ് ഉള്ളത്. പൊതു വിഭാഗത്തിൽപ്പെട്ട ഈ കാർഡുകാർക്ക് രണ്ട് കിലോ അരി വീതം നാല് രൂപയ്ക്ക് ലഭിക്കും. കൂടാതെ അധിക വിഹിതമായി മൂന്ന് കിലോ അരിക്ക് പത്തു രൂപ നൽകിയാൽ മതിയാവും.

 

പൊതു വിഭാഗം ( വെള്ള കാർഡ് )

ദാരിദ്ര രേഖയ്ക്ക് മുകളിലുള്ള മറ്റു സബ്സിഡികൾക്ക് അർഹതയില്ലാത്ത കുടുംബങ്ങൾക്കാണ് ഈ കാർഡ്. ഇവർക്ക് ആറ് കിലോ അരി 10.90 നിരക്കിലാണ് ലഭിക്കുക. പൊതു വിഭാഗത്തിലെ എൻ പി ഐ കാർഡിന് രണ്ട് കിലോ അരി 10 രൂപയ്ക്ക് ലഭിക്കും.

ഈ വിഹിതങ്ങൾ അതതു മാസങ്ങളിലെ ലഭ്യതയും സർക്കാർ നയങ്ങളും അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്.

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്