Dowry death: 100 പവൻ സ്വർണവും വോൾവോ കാറും പോര, തിരുപ്പൂരിൽ സ്ത്രീധന പീഡനം; നവവധു ജീവനൊടുക്കി
Dowry death: സംഭവത്തിൽ ഭർത്താവ് കവിൻ കുമാൻ, ഭർത്താവിന്റെ പിതാവ് ഈശ്വരമൂർത്തി, ഭർതൃമാതാവ് ചിത്രാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച, മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞാണ് റിതന്യ വീട്ടിൽ നിന്ന് ഇറങ്ങിയത്.
സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. കൈകാട്ടിപുത്തൂർ സ്വദേശിനി റിധന്യ (27) ആണ് മരിച്ചത്. തിരിപ്പൂരിനടുത്തുള്ള ചെട്ടിപുത്തൂരിൽ സ്വന്തം കാറിനുള്ളിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് റിതന്യയെ കണ്ടെത്തിയത്
കവിൻ കുമാറാണ് ഭർത്താവ്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് 78ാം ദിവസമാണ് മരണം. യുവതി അച്ഛൻ അണ്ണാദുരൈയ്ക്ക് അയച്ച ശബ്ദസന്ദേശത്തിൽ നിന്ന് ഭർത്താവിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. സ്ത്രീധനപീഡനം വിവരിക്കുന്ന ഓഡിയോ സംഭാഷണമാണ് പുറത്തായത്. 100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ വോൾവോ കാറും നൽകിയാണ് കല്യാണം നടത്തിയത്. എന്നാൽ അത് പോരെന്ന് പറഞ്ഞായിരുന്നു പീഡനം.
ALSO READ: “ഈ അഞ്ച് വർഷവും സിദ്ധരാമയ്യ അധികാരത്തിൽ തുടരും”: ഇനി ചർച്ചയില്ലെന്ന് കോൺഗ്രസ്
സംഭവത്തിൽ ഭർത്താവ് കവിൻ കുമാൻ, ഭർത്താവിന്റെ പിതാവ് ഈശ്വരമൂർത്തി, ഭർതൃമാതാവ് ചിത്രാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച, മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞാണ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങിയത്. യാത്രാമധ്യേ വഴിയിൽ കാര്‍ നിര്‍ത്തി കീടനാശിനിയായി ഉപയോഗിക്കുന്ന ഗുളികകൾ കഴിച്ചുവെന്നാണ് റിപ്പോർട്ട്.
പ്രദേശത്ത് ഏറെ നേരം പാർക്ക് ചെയ്തിരുന്ന ഒരു കാർ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.മരണത്തിന് മുമ്പ് റിധന്യ വാട്ട്‌സ്ആപ്പിൽ ഏഴ് ഓഡിയോ സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും പീഡനം സഹിക്കാൻ വയ്യാതെയാണ് മകൾ ജീവനൊടുക്കിയതെന്നും പിതാവ് പറയുന്നു.