Medical College Assault: ജൂനിയർ ഡോക്ടർക്ക് നേരെ അതിക്രമം; തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ ഏഴ് നഴ്‌സുമാർക്കെതിരെ നടപടി

Junior Doctor Alleges Assault by Nurses: കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷനാണ് സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നടപടി.

Medical College Assault: ജൂനിയർ ഡോക്ടർക്ക് നേരെ അതിക്രമം; തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ ഏഴ് നഴ്‌സുമാർക്കെതിരെ നടപടി

പ്രതീകാത്മക ചിത്രം

Published: 

07 Aug 2025 06:26 AM

തൃശ്ശൂർ: വനിതാ ഡോക്ടറെ ജോലി സമയത്ത് ആക്രമിച്ചുവെന്ന പരാതിയിൽ ഏഴ് നഴ്സുമാർക്കെതിരെ ശിക്ഷാ നടപടി. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിലെ വനിതാ ജൂനിയർ ഡോക്ടറെയാണ് ആക്രമിച്ചത്. സംഭവം നടന്ന ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഏഴ് നഴ്‌സുമാരെ രണ്ടു ദിവസത്തേക്ക് ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്താനാണ് തീരുമാനം. ആശുപത്രി സൂപ്രണ്ടിന്റേതാണ് ഉത്തരവ്.

കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷനാണ് സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നടപടി. ഇതിനായി സൂപ്രണ്ട് ഒരു അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അവരുടെ ശുപാർശ പ്രകാരമാണ് നഴ്സുമാർക്കെതിരെ നടപടി സ്വീകരിച്ചത്.

ഇഎൻടി വിഭാഗത്തിലെ ഏഴ് നഴ്‌സുമാരും രണ്ടു ദിവസത്തേക്ക് ഡ്യൂട്ടിയിൽ നിന്ന് മാറിനിൽക്കണം എന്നാണ് തീരുമാനം. ഈ അവധി, ലീവ് അല്ലെങ്കിൽ ഓഫ് ആയി കണക്കാക്കില്ലെന്ന് മാത്രമല്ല മൂന്നാം ദിവസം സൂപ്രണ്ടിന്റെ അനുമതിയോടെ മാത്രമേ ജോലിയിൽ പ്രവേശിക്കാൻ പാടുള്ളൂ എന്നും ഉത്തരവിൽ പറയുന്നുണ്ട്.

ALSO READ: പല തവണ പറഞ്ഞിട്ടും കേട്ടില്ല, ഒടുവിൽ ആരോഗ്യവകുപ്പിന്റെ കർശന നടപടി; 51 ഡോക്ടർമാരുടെ പണി പോയി

ഈ നടപടിക്ക് പിന്നാലെ ഇഎൻടി വിഭാഗത്തിലെ ഏഴ് നഴ്‌സുമാർ രണ്ടു ദിവസം ജോലിക്കെത്തിയില്ല. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സൂപ്രണ്ട് ഈ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചതെന്ന് ആരോപിച്ച് നഴ്‌സുമാർ ഴ്സസ് യൂണിയന് പരാതി നൽകി.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും