AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert Today: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു, ഇന്ന് നേരിയതോ മിതമോ ആയ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rain Alert Today: നാളെ വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് കാസർ​ഗോഡ്, കണ്ണൂർ, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Kerala Rain Alert Today: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു, ഇന്ന് നേരിയതോ മിതമോ ആയ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
മഴ മുന്നറിയിപ്പ്‌ Image Credit source: PTI
sarika-kp
Sarika KP | Published: 07 Aug 2025 06:38 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ നേരിയതോ മിതമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം വരെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച റെഡ്, ഓറ‍ഞ്ച് അലർട്ടുകൾ പിൻവലിച്ചു. നാളെ വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് കാസർ​ഗോഡ്, കണ്ണൂർ, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

നാളെ ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

Also Read:‘ദുരിതബാധിതര്‍ക്ക് സഹായം നല്‍കാന്‍ കേരളം തയ്യാര്‍’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

അതേസമയം ഇന്നും ഞായറാഴ്ചയും മധ്യ പടിഞ്ഞാറൻ, തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ മറ്റന്നാൾ വരെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.