ബൈക്ക് പോസ്റ്റിലിടിച്ച് 18, 19 വയസുള്ള രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചു
Idukki college students bike accident: ലബ്ബക്കട ജെ.പി.എം. കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. ആലടിയിൽ നിന്നും കട്ടപ്പന ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് കട്ടപ്പന- കുട്ടിക്കാനം മലയോര ഹൈവേയിൽ പരപ്പ് കുരിശുപള്ളിക്ക് സമീപത്തുവച്ചാണ് ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സംരക്ഷണ വേലിയുടെ സിമന്റ് പോസ്റ്റിലിടിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 1.20 ന് ആയിരുന്നു അപകടം.
കട്ടപ്പന: ബൈക്ക് നിയന്ത്രണം വിട്ട് സിമന്റ് പോസ്റ്റിലിടിച്ച് രണ്ട് കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മേരികുളം നിരപ്പേക്കട ആരംപുളിക്കൽ സാനിഫ് സലീം (19), ആലടി തോണിത്തടി വരിക്കയാനിക്കൽ നോയൽ അനീഷ് (18) എന്നിവരാണ് മരിച്ചത്. ലബ്ബക്കട ജെ.പി.എം. കോളേജിലെ വിദ്യാർഥികളായിരുന്നു ഇവർ. ആലടിയിൽ നിന്നും കട്ടപ്പന ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് കട്ടപ്പന- കുട്ടിക്കാനം മലയോര ഹൈവേയിൽ പരപ്പ് കുരിശുപള്ളിക്ക് സമീപത്തുവച്ചാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സംരക്ഷണ വേലിയുടെ സിമന്റ് പോസ്റ്റിലിടിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 1.20 ന് ആയിരുന്നു അപകടം.
സാനിഫ് സലീമിന്റെ ബൈക്ക് ഓടിച്ചിരുന്നത് നോയൽ അനീഷായിരുന്നു. പരപ്പ് ഓട്ടോ സ്റ്റാൻഡിന് സമീപത്ത് എത്തിയപ്പോൾ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിൽ മറിഞ്ഞ് കുറച്ചു ദൂരം നിരങ്ങി, സംരക്ഷണ വേലിയുടെ സിമന്റ് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു എന്നാണ് വിവരം. അപകടം നടന്നയുടൻ ഓടിയെത്തിയ സമീപത്തെ ലോഡ്ജിലെയും നൈറ്റ് കടയിലെയും ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു.
തൊട്ടടുത്ത് പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് സംഘം ഉടൻതന്നെ സ്ഥലത്തെത്തി ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഒരാൾ സംഭവസ്ഥലത്തുവച്ചും രണ്ടാമത്തെയാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു. അപകടത്തിൽ ഉപ്പുതറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇരുവരുടെയും ബന്ധുക്കൾക്ക് വിട്ടുനൽകും.
കൊഴിഞ്ഞാമ്പാറ കൊലപാതകം: അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ കുട്ടികളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. മാർട്ടിൻ ഇഗ്നേഷ്യസ് എന്നയാൾ ആണ് അറസ്റ്റിലായത്. ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ട് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായ അമ്മയുമായി നടത്തിയ തെളിവെടുപ്പിനിടെ ഉണ്ടായ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആൺസുഹൃത്തിനെക്കുറിച്ച് സൂചന ലഭിച്ചത്.
കുട്ടികളേ ഒഴിവാക്കാൻ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. കുട്ടികളെ അമ്മ കൊലപ്പെടുത്തുന്ന സമയത്ത് വീട്ടിലേക്ക് ആരെങ്കിലും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ മാർട്ടിൻ വീടിന്റെ മുൻഭാഗത്ത് കാവലിരുന്നു എന്നാണ് വിവരം. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്റ്റഫർ (മൂന്ന്) എന്നിവരെയാണ് സെപ്റ്റംബർ 29-ന് രാവിലെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
English Summary
Two college students met a tragic end after their motorcycle went out of control and collided with a cement post. The deceased are Sanif Salim (19), son of Arampulikkal, from Nirappekkada, Marykulam; and Noel Aneesh (18), son of Varikkayanickal, from Thonithadi, Aladi. Both were students at JPM College, Labbakkada. The accident occurred on the Kattappana-Kuttikkanam Hill Highway, near the Parappu Kurishupally, while the motorcycle was traveling from Aladi towards Kattappana.