AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sabarimala Ghee Scam: ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ, വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്

Sabarimala Ghee Scam Arrest: ദേവസ്വം ബോർഡിലെ പഞ്ചവാദ്യം ജീവനക്കാരൻ കൂടിയാണ് ഇയാൾ. വൻ സാമ്പത്തിക തട്ടിപ്പാണ് ഇയാൾ നടത്തിയതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മിൽമ നെയ്യ് ശബരിമലയിൽ എത്തിയതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയതിൽ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. കേസിൽ മുമ്പ് പിടിയിലായ കരാറുകാരൻ എസ് എസ് ബിനുവിൻ്റെ മൊഴിയ്ക്ക് പിന്നാലെ ഇപ്പോൾ പുതിയ അറസ്റ്റ് നടന്നിരിക്കുന്നത്.

Sabarimala Ghee Scam: ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ, വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്
പ്രതീകാത്മക ചിത്രംImage Credit source: Social Media/ PTI
Neethu Vijayan
Neethu Vijayan | Updated On: 30 Oct 2026 | 01:15 PM

പത്തനംതിട്ട: ശബരിമല മിൽമ നെയ്യ് ക്രമക്കേട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ (Sabarimala Ghee Scam Arrest). നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാലിനെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേവസ്വം ബോർഡിലെ പഞ്ചവാദ്യം ജീവനക്കാരൻ കൂടിയാണ് ഇയാൾ. വൻ സാമ്പത്തിക തട്ടിപ്പാണ് ഇയാൾ നടത്തിയതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മിൽമ നെയ്യ് ശബരിമലയിൽ എത്തിയതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയതിൽ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.

കേസിൽ മുമ്പ് പിടിയിലായ കരാറുകാരൻ എസ് എസ് ബിനുവിൻ്റെ മൊഴിയ്ക്ക് പിന്നാലെ ഇപ്പോൾ പുതിയ അറസ്റ്റ് നടന്നിരിക്കുന്നത്. നെയ്യ് ക്രമക്കേടിൽ കരാറുകാരൻ എസ് എസ് ബിനുവിനെ കഴിഞ്ഞ ദിവസമാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. ട്രാൻസ്പോർട്ട് കരാറുകാരനായിരുന്നു എസ് എസ് ബിനു. ഇയാൾ വൻ ക്രമക്കേടിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ.

ALSO READ: വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്, ‘മ’യിൽ തുടങ്ങുന്ന ഉത്പന്നങ്ങൾക്കും വിലക്കുറവ്; വൻ ഓഫറുകളുമായി സപ്ലൈകോ

കഴിഞ്ഞ വർഷത്തെ മണ്ഡല- മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തേണ്ടിയിരുന്ന മിൽമ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് ഇവർ മറിച്ചു വിറ്റെന്നാണ് കണ്ടെത്തൽ. പകരം ഗുണനിലവാരം കുറഞ്ഞ മോശം നെയ്യാണ് സന്നിധാനത്ത് എത്തിച്ചതെന്നും കണ്ടെത്തലിൽ വ്യക്താക്കുന്നു. ഇതിലൂടെ വൻ സാമ്പത്തിക നഷ്ടമാണ് ദേവസ്വം ബോർഡിന് ഉണ്ടായതെന്നാണ് നിഗമനം. അതേസമയം, പിടിയിലായ കരാറുകാരൻ എസ് എസ് ബിനുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം തമിഴ്നാട്ടിൽ ഉൾപ്പെടെ എത്തിച്ച് തെളിവ് ശേഖരിക്കാനാണ് നീക്കം.

ദേവസ്വം ഉദ്യോ​ഗസ്ഥർക്കും പങ്കുണ്ടോ?

ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും നെയ്യ് മറിച്ച് വിറ്റ വൻ സാമ്പത്തിക ക്രമക്കേടിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിലൂടെ മറ്റ് കണ്ണികളിലേക്ക് എത്താനാകുമെന്ന കണക്കുകൂട്ടലിലാണ് വിജിലൻസ്. കേസിൽ ഏകദേശം രണ്ടര കോടി രൂപയുടെ നഷ്ടടം ദേവസ്വം ബോർഡിന് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൂട്ടൽ. എസ് എസ് ബിനു ഈ ക്രമക്കേടിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചെന്നും വിജിലൻസ് അന്വേഷണം സംഘം വ്യക്തമാക്കുന്നു.

തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങൾക്കാണ് നെയ്യ് മറിച്ചുവിറ്റതെന്നാണ് അന്വേഷണ സംഘം പറയുന്നത്. മിൽമയുടെ നെയ്ക്ക് പകരം വില കുറഞ്ഞ നെയ്യാണ് ശബരിമലയിൽ എത്തിച്ചത്. ഒരു ലിറ്റർ നെയ്ക്ക് 369 രൂപ നിരക്ക് ക്വോട്ട് ചെയ്തിരുന്നെങ്കിലും മിൽമയിൽ നിന്ന് നെയ്യ് വാങ്ങുന്നതിനായി ലിറ്ററിന് 510 രൂപയാണ് ചെലവഴിച്ചത്. ഇത്തരത്തിൽ 1.65 ലക്ഷം ലിറ്റർ നെയ്യ് മിൽമയിൽ നിന്ന് വാങ്ങുകയും ചെയ്തു. അങ്ങനെ കണക്കാക്കിയാൽ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

English Summary:

Vigilance officials have arrested Jayalal, an employee at the Sabarimala ghee store superintendent’s office, in connection with Milma ghee scam. He allegedly helped create fake records to claim payments for undelivered ghee.

Follow Us