AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Rain Alert: ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം, മഴ തിരിച്ചെത്തുന്നു! നവംബര്‍ ഒന്ന് മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Heavy rainfall alert in Kerala: ആന്‍ഡമാന്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ മഴ ശക്തമാക്കിയേക്കും. കേരളത്തില്‍ നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഏഴ് മുതല്‍ 11 സെ.മീ വരെ മഴ ലഭിച്ചേക്കും.

Kerala Rain Alert: ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം, മഴ തിരിച്ചെത്തുന്നു! നവംബര്‍ ഒന്ന് മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം Image Credit source: KSDMA Facebook
Jayadevan AM
Jayadevan AM | Updated On: 30 Oct 2026 | 02:09 PM

ആന്‍ഡമാന്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ മഴ ശക്തമാക്കിയേക്കും. നിലവില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിനും സമീപത്തെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കും മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബര്‍ 31-ഓടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കും ആന്‍ഡമാന്‍ കടലിനും മുകളിലായി തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് അടുത്ത രണ്ട് ദിവസങ്ങളില്‍ ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഏഴ് മുതല്‍ 11 സെ.മീ വരെ മഴ ലഭിച്ചേക്കും. ഈ തീയതികളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് ജനം ജാഗ്രത പാലിക്കണമെന്നും ഇന്ന് (ഒക്ടോബര്‍ 30) ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Also Read: Kerala Weather Update: വിടവാങ്ങാതെ മഴ! സംസ്ഥാനത്ത് ഇന്നത്തെ കാലാവസ്ഥ പ്രവചനം ഇങ്ങനെ

ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

നവംബര്‍ ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, രണ്ടിന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും, മൂന്നിന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളില്‍ ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള തീയതികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കാത്ത മറ്റ് ജില്ലകളില്‍ മിതമായ തോതിലും മഴ പ്രതീക്ഷിക്കാം. ഇന്ന് തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ നേരിയ മഴയ്ക്കും, മറ്റ് ജില്ലകളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെ തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നേരിയ തോതിലും, മറ്റ് ജില്ലകളില്‍ മിതമായ തോതിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary

A low-pressure system over the Andaman Sea is expected to intensify into a depression by October 31. Kerala is likely to receive heavy rain, thunderstorms, and strong winds from November 1 to 3.The IMD has issued yellow alerts for several districts across these three days.

Follow Us