AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

V. S Achuthanandan death : ഭർത്താവിന് വോട്ട് ചെയ്യാതെ ഗൗരിയമ്മ അന്ന് വി എസ്സിന് വോട്ട് നൽകി, ദരിദ്രനെയും സമ്പന്നയെയും ഒന്നിപ്പിച്ചത് പാർട്ടി

K.R. Gouri Amma's relations and friendship with V.S. Achuthanandan: ആലപ്പുഴയിൽ നടത്തിയ സമരങ്ങളിൽ മുൻനിരയിൽ ഇരു നേതാക്കളും ഉണ്ടായിരുന്നു. കാലങ്ങൾക്ക് ശേഷം ഗൗരിയമ്മ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതും അവർ പുതിയ പാർട്ടി രൂപീകരിച്ചതും എല്ലാം വിഎസിനെ വല്ലാതെ ദുഖിപ്പിച്ചിരുന്നു.

V. S Achuthanandan death : ഭർത്താവിന് വോട്ട് ചെയ്യാതെ ഗൗരിയമ്മ അന്ന് വി എസ്സിന് വോട്ട് നൽകി, ദരിദ്രനെയും സമ്പന്നയെയും ഒന്നിപ്പിച്ചത് പാർട്ടി
Vs Achuthanandan , K R GowriImage Credit source: social media
aswathy-balachandran
Aswathy Balachandran | Published: 22 Jul 2025 16:45 PM

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അഭിവന്ദ്യരായ രണ്ടു നേതാക്കളാണ് കെ ആർ ഗൗരിയമ്മയും വിഎസ് അച്യുതാനന്ദനും. രണ്ടുപേരും ആലപ്പുഴക്കാരാണ് എന്നതിലുപരി ശക്തരായ രണ്ടു പാർട്ടി പ്രവർത്തകർ എന്ന സാമ്യതയാണ് കൂടുതൽ ഉള്ളത്. ഗൗരിയമ്മയേക്കാൾ മുൻപേ രാഷ്ട്രീയത്തിൽ എത്തിയ ആളാണ് വിഎസ് അച്യുതാനന്ദൻ. ഗൗരിയമ്മ പുന്നപ്ര വയലാർ സമരത്തിന് ശേഷമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വരുന്നത്.

പുന്നപ്രയിലെ ഒരു ദരിദ്ര ഈഴവ കുടുംബത്തിൽ ആയിരുന്നു വിഎസ് ജനിച്ചതെങ്കിൽ ഗൗരിയമ്മ പട്ടണക്കാട് അതിസമ്പന്നമായ ഈഴവ കുടുംബത്തിലെ ആളാണ്. വിദ്യാഭ്യാസപരമായും ഇരുവരും തമ്മിൽ വലിയ അന്തരമുണ്ട്. ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടതുകൊണ്ടും ഔപചാരിക വിദ്യാഭ്യാസം ഏഴ് വരെ മാത്രമേ ലഭിച്ചുള്ളൂ. എന്നാൽ ഗൗരിയമ്മ ചേർത്തല താലൂക്കിൽ നിന്ന് നിയമബിരുദം കരസ്ഥമാക്കിയ ആദ്യ ഈഴവ വനിതയായിരുന്നു. ജീവിതത്തിന്റെ ചുറ്റുപാടുകൾ വളരെ വ്യത്യസ്തമായിരുന്നെങ്കിലും ഇരുവരെയും തമ്മിൽ ബന്ധിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു.

ഇരുവരും പിൽക്കാലത്ത് നേതാക്കളായി മന്ത്രിമാരായി എല്ലാമായി. പരസ്പരം വളരെയധികം സ്നേഹ ബഹുമാനങ്ങൾ ഉണ്ടായിരുന്ന രണ്ട് നേതാക്കൾ ആയിരുന്നു ഇരുവരും. പ്രായത്തിൽ വിഎസിനെക്കാൾ നാലുവയസ് കൂടുതൽ ഗൗരിയമ്മയ്ക്ക് ആയിരുന്നു എങ്കിലും മുതിർന്ന ഒരാൾക്ക് നൽകിയിരുന്ന എല്ലാ ആദരവും വിഎസിന് അവർ നൽകിയിരുന്നു.
സമാനതകളില്ലാത്ത പോലീസ് മർദ്ദനത്തിന് ഇരയായവരാണ് രണ്ടു നേതാക്കളും എന്നത് പ്രത്യേകം ഓർക്കണം. 1960 കളിലും 70കളിലും രണ്ടുപേരും ലാത്തി പ്രഹരം കാര്യമായി നേരിട്ടിട്ടുണ്ട്.

Also read – കണ്ണേ കരളേ വിഎസ്സേ.. ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ…. ആ മുദ്രാവാക്യം ആദ്യം മുഴങ്ങിയത് ഇവിടെ

ആലപ്പുഴയിൽ നടത്തിയ സമരങ്ങളിൽ മുൻനിരയിൽ ഇരു നേതാക്കളും ഉണ്ടായിരുന്നു. കാലങ്ങൾക്ക് ശേഷം ഗൗരിയമ്മ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതും അവർ പുതിയ പാർട്ടി രൂപീകരിച്ചതും എല്ലാം വിഎസിനെ വല്ലാതെ ദുഖിപ്പിച്ചിരുന്നു. നടപടി എടുക്കാതിരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഗൗരിയമ്മയ്ക്കെതിരെ അങ്ങനെ ഒരു നീക്കം ഉണ്ടായത്.

 

വിഎസിന്റെ പിന്തുണ ഗൗരിയമ്മ

 

വിഎസ് ആലപ്പുഴ ചാത്തനാട് ഗൗരിയമ്മയുടെ വസതിയിൽ എത്തി അവരെ അനുനയിപ്പിക്കാൻ ശ്രമിച്ചതായും പറയപ്പെടുന്നു. ഗൗരിയമ്മയ്ക്ക് വിഎസിന്റെ കുടുംബവുമായും ബന്ധം ഉണ്ടായിരുന്നു. ഗൗരിയമ്മ പാർട്ടിക്കൊപ്പം നിലനിർത്താൻ വ്യക്തിപരമായി ഇടപെടൽ നടത്തിയ ആളാണ് വിഎസ്.

1964 പാർട്ടി ഭിന്നിപ്പിന് ശേഷം ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വിഎസ് ഗൗരിയമ്മയുടെ ഭർത്താവായ ടിവി തോമസും തമ്മിൽ മത്സരം ഉണ്ടായപ്പോൾ ഭർത്താവിന് വോട്ട് ചെയ്യാതെ വിഎസിന് വോട്ട് ചെയ്ത ആളായിരുന്നു ഗൗരിയമ്മ. ഗൗരിയമ്മയെ അനുനയിപ്പിക്കാൻ എത്തിയപ്പോൾ അച്യുതാനന്ദന് അച്യുതാനന്ദന്റെ വഴി എനിക്ക് എന്റെ വഴി എന്ന് പറഞ്ഞുകൊണ്ട് ഗൗരിയമ്മ വിഎസിനെ തിരിച്ചയച്ചു.

(കടപ്പാട്- ഒരു സമര നൂറ്റാണ്ട്, കെ.വി സുധാകരൻ)