AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

V S Achuthanandan: കണ്ണേ കരളേ വിഎസ്സേ.. ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ…. ആ മുദ്രാവാക്യം ആദ്യം മുഴങ്ങിയത് ഇവിടെ

Kanne karale V S : ഇങ്ങനെയൊരു സ്വന്തമായി മുദ്രാവാക്യം കേരള രാഷ്ട്രീയത്തിൽ വിഎസിന് മാത്രം സ്വന്തമായിരുന്നു. ഈ മുദ്രാവാക്യം ആദ്യം ആരാണ് വിളിച്ചതെന്ന് ഇക്കാലം അത്രയും ആരും അന്വേഷിച്ചിരുന്നില്ല.

V S Achuthanandan: കണ്ണേ കരളേ വിഎസ്സേ.. ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ…. ആ മുദ്രാവാക്യം ആദ്യം മുഴങ്ങിയത് ഇവിടെ
Vs AchuthanandanImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Updated On: 22 Jul 2025 19:46 PM

തിരുവനന്തപുരം: കണ്ണേ കരളേ വി എസ്സെ… ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ… ഈ മുദ്രാവാക്യം അച്യുതാനന്ദന് മാത്രം സ്വന്തമായിട്ടുള്ളതാണ്. പ്രത്യേകിച്ച് സാധാരണക്കാരുടെയും ആളുകളുടെയും അതിയായ സ്നേഹവും ആരാധനയും നിറഞ്ഞുനിൽക്കുന്ന ഒന്ന്.

വിഎസ് അച്യുതാനന്ദൻ കേരള രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലഘട്ടത്തിൽ എല്ലാം അദ്ദേഹത്തിന്റെ പൊതു പരിപാടികളിലും റാലികളിലും പ്രസംഗവേദികളിലും എല്ലാം ഈ മുദ്രാവാക്യം മുഴങ്ങിയിരുന്നു. കേരളത്തിൽ ഉടനീളം ഉള്ള വിവിധ ഇടങ്ങളിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാനും ഒരു നോക്ക് കാണാനും തടിച്ചു കൂടിയ ജനസാഗരം ഈ മുദ്രാവാക്യം ഏറ്റു വിളിച്ചിരുന്നു.

 

ഇതെവിടെ ആദ്യം

 

ഇങ്ങനെ സ്വന്തമായി ഒരു മുദ്രാവാക്യം കേരള രാഷ്ട്രീയത്തിൽ വിഎസിന് മാത്രം സ്വന്തമായിരുന്നു. ഈ മുദ്രാവാക്യം ആദ്യം ആരാണ് വിളിച്ചതെന്ന് ഇക്കാലം അത്രയും ആരും അന്വേഷിച്ചിരുന്നില്ല. എന്നാൽ ഈ മുദ്രാവാക്യം ആദ്യമായി വിളിച്ചയാൾ ഇന്ന് പത്രക്കെട്ടുകളുമായി വിഎസിനെ അവസാനമായി കാണാൻ എത്തി. 2009 ജൂലൈ 12നാണ് ബാലരാമപുരം സ്വദേശിയും പാർട്ടി പ്രവർത്തകനുമായ കിഷോർ ഇങ്ങനെ വിളിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.

വിഎസ് ഒരു ആവേശമാണ് പറഞ്ഞറിയിക്കാൻ പറ്റില്ല എന്നാണ് കിഷോർ റിപ്പോർട്ടറിനോട് പറഞ്ഞത്. അന്ന് ആ മുദ്രാവാക്യം വിളിച്ചതിനു ശേഷം പിറ്റേന്ന് അതിനെപ്പറ്റിയുള്ള വാർത്തകൾ വന്നിരുന്നു. അതുമായിട്ടാണ് കിഷോർ വിഎസിനെ അവസാനമായി കാണാൻ എത്തിയത്. പിന്നീട് 2011ൽ പാലക്കാട്ടും ഇത് ആവർത്തിച്ചു. അതിനുശേഷം പല വേദികളിൽ പല പരിപാടികൾക്കിടയിൽ പല യാത്രകളുടെ ഭാഗമായി എല്ലാം ഈ മുദ്രാവാക്യം ഇന്നും എല്ലാവരും ഏറ്റു വിളിക്കുന്നുണ്ട്.